Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാ​കി​സ്താനിലെ...

പാ​കി​സ്താനിലെ പ്ര​ള​യം: ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ലാ​വ​ൽ ഭു​ട്ടോ​യെ പി​ന്തു​ണ​യ​റി​യി​ച്ചു

text_fields
bookmark_border

അ​ബൂ​ദ​ബി: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന്​ ദു​രി​ത​ത്തി​ലാ​യ പാ​കി​സ്താ​ന്​ പി​ന്തു​ണ​യ​റി​യി​ച്ച്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ-​അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ വ​കു​പ്പ്​ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പാ​ക്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബി​ലാ​വ​ൽ ഭു​ട്ടോ സ​ർ​ദാ​രി​യു​മാ​യി സം​സാ​രി​ച്ചു. പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ക്​ ജ​ന​ത​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച അ​ദ്ദേ​ഹം മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ട്​ അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

പ്ര​ള​യ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന പാ​കി​സ്താ​ന്​ അ​ഞ്ചു കോ​ടി ദി​ർ​ഹം സ​ഹാ​യം ക​ഴി​ഞ്ഞ​ദി​വ​സം യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഗ്ലോ​ബ​ൽ ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ ഭാ​ഗ​മാ​യ വേ​ൾ​ഡ്​ ഫു​ഡ്​ പ്രോ​ഗ്രാം, മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ആ​ൻ​ഡ്​ ചാ​രി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ക.

പ്ര​ള​യം റി​പ്പോ​ർ​ട്ട്​ ചെ​യ്ത ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള​ട​ക്കം 3000ട​ൺ അ​വ​ശ്യ​വ​സ്തു​ക്ക​ൾ പാ​കി​സ്താ​നി​ലേ​ക്ക്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദി​ന്‍റെ നി​​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ അ​യ​ച്ചി​രു​ന്നു. സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സൗ​ജ​ന്യ കാ​ർ​ഗോ സേ​വ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ വെ​ള്ളി​യാ​ഴ്ച എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ക്ക​മ്പ​നി അ​റി​യി​ച്ചി​രു​ന്നു. പാ​കി​സ്താ​നി​ലേ​ക്ക്​ പോ​കു​ന്ന എ​ല്ലാ വി​മാ​ന​ങ്ങ​ളി​ലെ​യും കാ​ർ​ഗോ സേ​വ​ന​ങ്ങ​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന്​ ക​മ്പ​നി ​അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bilawal Bhutto Zardari
News Summary - Floods in Pakistan: Sheikh Abdullah supports Bilawal Bhutto
Next Story