Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതെരുവുകളിലെ...

തെരുവുകളിലെ വെ​ള്ളക്കെട്ട്​ നേരിടാൻ പ്രളയ നിയന്ത്രണ കേന്ദ്രം

text_fields
bookmark_border
ആ​ർ.​ടി.​എ ആ​രം​ഭി​ച്ച പ്ര​ള​യ നി​യ​ന്ത്ര​ണ കേ​ന്ദ്രം
cancel
camera_alt

ആ​ർ.​ടി.​എ ആ​രം​ഭി​ച്ച പ്ര​ള​യ നി​യ​ന്ത്ര​ണ കേ​ന്ദ്രം

ദു​ബൈ: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന തെ​രു​വു​ക​ളും റോ​ഡു​ക​ളും നി​രീ​ക്ഷി​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​മാ​യി ദു​ബൈ റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ) സം​യു​ക്​​ത പ്ര​ള​യ നി​യ​ന്ത്ര​ണ കേ​ന്ദ്രം ആ​രം​ഭി​ച്ചു. നൂ​റു​ക​ണ​ക്കി​ന്​ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ, ഹീ​റ്റ്​ മാ​പ്പു​ക​ൾ, കാ​ലാ​വ​സ്ഥ പ്ര​വ​ച​ന സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി അ​ത്യാ​ധു​നി​ക സാ​​​ങ്കേ​തി​ക വി​ദ്യ​ക​ളെ സ​മ​ന്വ​യി​പ്പി​ച്ചാ​ണ്​ പു​തി​യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ്ര​ള​യ​ത്തെ തു​ട​ർ​ന്നു​ള്ള ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​യു​ള്ള അ​ടി​യ​ന്ത​ര പ​ദ്ധ​തി​ക​ൾ, ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രെ നി​യോ​ഗി​ക്ക​ൽ, ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ​ അ​നു​വ​ദി​ക്ക​ൽ തു​ട​ങ്ങി​യ​വ നി​രീ​ക്ഷി​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യു​മാ​ണ്​ പു​തി​യ കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല. വെ​ള്ള​ക്കെ​ട്ട്​ മൂ​ല​മു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ലു​ള്ള പ്ര​തി​ക​ര​ണ സ​മ​യം 36 ശ​ത​മാ​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം.

മെ​ച്ച​പ്പെ​ട്ട കാ​ലാ​വ​സ്ഥ പ്ര​വ​ച​ന വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ ആ​ർ.​ടി.​എ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വു​മാ​യി (എ​ൻ.​സി.​എം) സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കും. ഇ​തു​വ​ഴി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ ഒ​രു​ക്കു​ന്ന​തി​നും പൊ​തു ജ​ന​ങ്ങ​ൾ​ക്ക്​ അ​തി​വേ​ഗ​ത്തി​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​തി​നും സാ​ധി​ക്കും. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം നേ​രി​ടു​ന്ന​തി​നാ​യു​ള്ള സ​മ​ഗ്ര പ്ര​തി​ക​ര​ണ പ​ദ്ധ​തി​ക​ൾ ഒ​രു​ക്കു​ന്ന​തി​ന്​ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങി​യ പ്ര​ത്യേ​ക ടീ​മി​നെ​യും രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ ഹീ​റ്റ്​ മാ​പ്പു​ക​ൾ. കൂ​ടാ​തെ റോ​ഡു​ക​ളി​ലെ വ​ലി​യ സ്ക്രീ​നു​ക​ൾ വ​ഴി വെ​ള്ള​ക്കെ​ട്ടി​ൽ ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ടു​ന്ന റോ​ഡു​ക​ളെ​ക്കു​റി​ച്ച്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു ന​ൽ​കും. 450 കാ​മ​റ​ക​ളി​ൽ നി​ന്നു​ള്ള വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ ലൈ​വാ​യി സം​പ്രേ​ഷ​ണം ചെ​യ്യാ​ൻ ഈ ​സ്ക്രീ​നു​ക​ൾ സ​ഹാ​യ​ക​മാ​ണ്. വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന 91 ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളും റോ​ഡു​ക​ളും തി​രി​ച്ച​റി​യാ​ൻ ഈ ​കാ​മ​റ​ക​ൾ​ക്ക്​ ക​ഴി​യും. ദു​ര​ന്ത നി​വാ​ര​ണ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​രീ​ക്ഷി​ച്ച്​​ യ​ഥാ​സ​മ​യം വി​വ​ര​ങ്ങ​ൾ ആ​ർ.​ടി.​എ​ക്ക്​ കൈ​മാ​റാ​നു​ള്ള സം​വി​ധാ​ന​മാ​യ​ സി​റ്റ​ഡ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ പ്ലാ​റ്റ്​​ഫോ​മും പു​തി​യ കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലു​ണ്ടാ​യ ശ​ക്​​ത​മാ​യ മ​ഴ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന്​ ദു​ബൈ​യി​ലെ ചി​ല പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ആ​റു മ​ണി​ക്കൂ​ർ വ​രെ ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളാ​ണ്​ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി നേ​രി​ട്ട​ത്. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട്​ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക്​​ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ദു​ബൈ​യി​ൽ ക​ന​ത്ത മ​ഴ ട്രാ​ഫി​ക്​ വെ​ല്ലു​വി​ളി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്​ പ​തി​വാ​ണ്. പ്ര​ത്യേ​കി​ച്ച് എ​മി​റേ​റ്റു​ക​ൾ​ക്കി​ട​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക്. ഈ ​വെ​ല്ലു​വി​ളി​ നേ​രി​ടു​ന്ന​തി​നാ​യാ​ണ്​ പു​തി​യ സം​വി​ധാ​നം ആ​ർ.​ടി.​എ അ​വ​ത​രി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewswaterloggingFlood control center
News Summary - Flood control center to deal with waterlogging in the streets
Next Story