Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅപേക്ഷയാണ്​, അവസാന...

അപേക്ഷയാണ്​, അവസാന രക്ഷാവിമാനത്തിനെങ്കിലും അള്ളുവെക്കരുത്​

text_fields
bookmark_border
flight.jpg
cancel

ദുബൈ: ജീവനിലെ കൊതികൊണ്ട്​ ഏതുവിധേനെയെങ്കിലും നാടണയാൻ വഴിതേടി കാത്തിരുന്ന മനുഷ്യരുടെ മുന്നിൽ വന്നു​േചർന്ന രക്ഷാപേടകമായിരുന്നു ചാർട്ടഡ്​ വിമാനം. സാധാരണ വിമാന നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പരിമിത വിമാനങ്ങളിൽ സീറ്റ്​ കിട്ടാൻ കാത്തിരുന്നാൽ ചിലപ്പോൾ ശവപ്പെട്ടിക്കുള്ളിലാവും മടക്കം എന്ന്​ പേടിക്കുന്ന രോഗികളും വയോധികരും വീട്ടമ്മമാരുമൊക്കെ അൽപം കൂടുതൽ പണം നൽകിയാണെങ്കിലും ചാർട്ടഡ്​ വിമാനത്തിൽ പോകുവാനും തയാറായിരുന്നു. 

എന്നാൽ, അവരുടെ യാത്ര മുടക്കിയാണെങ്കിലും ഞങ്ങളുടെ വാശിയും രാഷ്​ട്രീയവും ജയിക്കണമെന്ന്​ ദുശ്ശാഠ്യം പിടിക്കുകയാണ്​ ചിലർ. മറ്റുള്ളവരുടെ ജീവൻവെച്ച്​ മാത്രം രാഷ്​ട്രീയം കളിച്ച്​ ശീലമുള്ളവരുടെ മറ്റൊരു മരണക്കളി. ലോക്​ഡൗൺ തുടങ്ങിയ ഘട്ടത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സന്നദ്ധത അറിയിച്ച്​ മുന്നോട്ടുവന്നതാണ്​ യു.എ.ഇയുടെ സ്വന്തം വിമാനക്കമ്പനികളായ എമിറേറ്റ്​സും ഇത്തിഹാദും എയർ അറേബ്യയും ഫ്ലൈദുബൈയും. സമയമായില്ല എന്നായിരുന്നു അന്നേരം ഡൽഹിയിൽ നിന്നുള്ള മറുപടി.

ഇന്ത്യൻ നഗരങ്ങളിൽനിന്ന്​ ആട്ടിപ്പായിക്കപ്പെട്ട ​സാധു തൊഴിലാളികൾ ഗ്രാമങ്ങളിലേക്കുള്ള യാത്രക്കിടെ പാതയോരങ്ങളിൽ മരിച്ചുവീണത്​ പോലെ ഗൾഫിൽനിന്ന്​ നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കെ നിരവധി മനുഷ്യർക്ക്​ ജീവൻ നഷ്​ടപ്പെട്ടു. കാണാൻ കാത്തുകാത്തു കൊതിച്ചുനിന്ന ഉറ്റവരെയും ഉടയവരെയും നഷ്​ടപ്പെട്ടു. ഒടുവിൽ അമിത നിരക്കിൽ വിമാനം പറത്താൻ തുടങ്ങിയപ്പോൾ അത്യാവശ്യക്കാരേക്കാളേറെ അടുപ്പക്കാരെ നാട്ടിലേക്ക്​ കയറ്റിയയക്കാനായിരുന്നു തിടുക്കം. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ അന്വേഷണം നേരിടുന്നവരെ വരെ കയറ്റിവിട്ടു. 

ഗർഭിണികളും തൊഴിൽ നഷ്​ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞവരും പ്രായമായവരും നാട്ടിലെത്തി അടിയന്തിരമായി ചികിത്സ തേടേണ്ടവരുമെല്ലാം കോൺസുലേറ്റിൽനിന്ന്​ വിളി വരുന്നതും കാത്തുനിൽക്കു​േമ്പാഴും കൂടുതൽ വിമാനങ്ങൾ പറത്താനുള്ള മനസ്സ്​ കാണിക്കുന്നില്ല മഹാഭാരത സർക്കാർ. കേറി വാ മക്കളേ എന്ന്​  പറഞ്ഞ, ഒന്നര ലക്ഷം പേർക്ക്​ കട്ടിലും കിടക്കയും ഒരുക്കിയിരിക്കുന്നു എന്ന്​ ആണയിട്ട നമ്പർവൺ കേരളത്തിനും പ്രവാസിയെ മടുത്തമട്ടാണ്​. 

ചാർ​േട്ടഡ്​ വിമാനങ്ങളിൽ ഇതിനകം ​ഇന്ത്യയുടെ പലഭാഗങ്ങളിലേക്ക്​ വിവിധ കമ്പനികൾ തങ്ങളുടെ ജീവനക്കാരെ എത്തിച്ചുകഴിഞ്ഞു. എന്നാൽ, നാട്ടിലേക്ക്​ മടങ്ങാൻ ഏറ്റവുമധികം ആളുകൾ രജിസ്​റ്റർ ചെയ്​ത കേരളത്തിലേക്കുള്ള വിമാനത്തിന്​ തടസ്സം വെക്കുവാൻ നമ്മളിൽനിന്ന്​ ചിലർ നടത്തുന്ന ശ്രമത്തെ മനുഷ്യത്വ രാഹിത്യം എന്നല്ലാതെ മറ്റൊരു വാക്കിട്ട്​ വിളിക്കാനാവില്ല. 

കെ.എം.സി.സി ചാർട്ടർ ചെയ്യുന്ന വിമാനത്തിന്​ 1250 ദിർഹമാണ്​ നിരക്ക്​ ഇൗടാക്കുന്നത്​. ആ തുക കൂടുതലല്ലേ എന്ന്​ ചോദിച്ചാൽ കൂടുതലാണ്​. കുറഞ്ഞ നിരക്കിൽ സർക്കാർ വിമാനങ്ങൾ ഇറക്കു, അല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ സർവിസ്​ നടത്താൻ തയാറാണെന്നറിയിച്ച കമ്പനികൾക്ക്​ അനുമതി നൽകൂ. പ്രവാസി  മലയാളികളുടെ ക്ഷേമം ഉറപ്പാക്കേണ്ട നോർക്കയോ ലോക കേരള സഭയോ ഒരു വിമാനമിറക്കി കാണിക്കൂ.

ഏതു സംഘടന വിമാനമിറക്കണം എന്നതല്ല പ്രശ്​നം, നാടണയാൻ ആഗ്രഹിക്കുന്ന മലയാളിക​െള നാട്ടിലെത്തിക്കണം. ആ മനുഷ്യർ നാട്ടിലെത്തി ആശ്വാസത്തോടെ നെടുവീർപ്പിടു​േമ്പാൾ വിജയിക്കുന്നത്​ സംഘടനയല്ല, മലയാളി സമൂഹമാണ്​. അവരുടെ യാ​ത്ര മുടക്കുേമ്പാൾ, ആ സാധു മനുഷ്യരുടെയും കുടുംബാംഗങ്ങളുടെയൂം കണ്ണീർ വീഴു​േമ്പാൾ മലയാളി ഒരു ലോക ​േതാൽവിയായി മാറുകയാണ്​, മറക്കരുത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiexpatriategulf newsflightscovidvande bharath missionKerala News
News Summary - flights are very less from gulf
Next Story