Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൂടുതൽ വിമാനങ്ങൾ...

കൂടുതൽ വിമാനങ്ങൾ സജ്ജം; നാട്ടിൽ നിന്ന്​ ഗൾഫിലേക്കും സർവീസ്​

text_fields
bookmark_border
കൂടുതൽ വിമാനങ്ങൾ സജ്ജം; നാട്ടിൽ നിന്ന്​ ഗൾഫിലേക്കും സർവീസ്​
cancel

ദുബൈ: ഗൾഫ്​ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി പുതിയ ഷെഡ്യൂൾ എയർ ഇന്ത്യ എക്​സ്​പ്രസ്​ പ്രഖ്യാപിച്ചു. അബൂദബിയിൽ നിന്നും ദുബൈയിൽ നിന്നും നിരവധി വിമാനങ്ങൾ പ്രഖ്യാപിച്ചതിനു പുറമെ ഇന്ത്യൻ നഗരങ്ങളിൽ നിന്ന്​ ഗൾഫിലേക്കും വിമാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. അവധിക്കു പോയി ലോക്​ഡൗൺ മൂലം നാട്ടിൽ കുടുങ്ങിയ നിരവധി പേർക്ക്​ തിരിച്ചെത്താൻ ഇൗ സംവിധാനം സൗകര്യമാവും. ഇൗ മാസം 26 മുതൽ ജൂൺ നാലു വരെയുള്ള വിമാനങ്ങളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.​

​26ന്​ അബൂദബിയിൽ നിന്നും ദുബൈയിൽ നിന്നുമായി കേരളത്തിലേക്ക്​ ഏഴ്​ വിമാനങ്ങളാണുള്ളത്​. ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കോഴിക്കോട്​ (13.20), അബൂദബി-തിരുവനന്തപുരം (15.20), ദുബൈ-കോഴിക്കോട്​ (15.20), ദുബൈ-തിരുവനന്തപുരം (17.20), അബൂദബി-കണ്ണൂർ (17.30) എന്നിവയാണ്​ അന്നത്തെ സർവീസുകൾ.

27ന് ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട്​ (12.20), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട്​ (15.20), അബൂദബി-തിരുവനന്തപുരം (15.20) എന്നീ സർവീസുകളുണ്ടാവും. 28ന്​ ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട്​ (15.20), ദുബൈ-തിരുവനന്തപുരം (17.20) എന്നിവയാണ്​ സർവീസുകൾ. ​

29ന്​ ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50),അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട്​ (15.20), ദുബൈ-തിരുവനന്തപുരം (17.20) വിമാനങ്ങൾ സർവീസ്​ നടത്തും. 30ാം തീയതിയും ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി (13.50), ദുബൈ-കോഴിക്കോട്​ (15.20), ദുബൈ-തിരുവനന്തപുരം (17.20)  സർവീസുകളുണ്ടാവും. 31ന്​ ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട്​ (12.20), ദുബൈ-കണ്ണൂർ (12.50), ദുബൈ കോഴിക്കോട്​ (15.20), അബൂദബി-തിരുവനന്തപുരം (15.20)  ദുബൈ-തിരുവനന്തപുരം (17.20) വിമാനങ്ങൾ പറക്കും.

ജൂൺ ഒന്നിന്​

ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട്​ (15.20), അബൂദബി-കണ്ണൂർ (16.30), ദുബൈ-തിരുവനന്തപുരം (17.20) സർവീസുകളുണ്ടാവും.

ജൂൺ രണ്ടിന്​

ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട്​ (12.20), ദുബൈ-കണ്ണൂർ (12.50), അബൂദബി-തിരുവനന്തപുരം (15.20), ദുബൈ-തിരുവനന്തപുരം (17.20), അബൂദബി-കണ്ണൂർ (17.30) 

ജൂൺ മൂന്നിന്

ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട്​ (12.20), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി (13.50), ദുബൈ-കോഴിക്കോട്​ (15.20), അബൂദബി-തിരുവനന്തപുരം (15.20) 

ജൂൺ നാലിന്

ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട്​ (12.20), ദുബൈ-തിരുവനന്തപുരം (17.20) വിമാനങ്ങളാണുണ്ടാവുക. മറ്റ്​ ഗൾഫ്​ രാജ്യങ്ങളിൽ നിന്നും കൂടുതൽ വിമാനങ്ങൾ ഇൗ ഘട്ടത്തിൽ സർവീസ്​ നടത്തും.

Show Full Article
TAGS:flight expatriate gulf news malayalam news 
Next Story