Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാന സർവിസുകൾ നാളെ നിർത്തും
text_fieldsbookmark_border
ദുബൈ: യു.എ.ഇയിലെ വിമാനത്താവളങ്ങൾ വ്യാഴാഴ്ച രാത്രി 12ഒാടെ അടക്കും. രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് നിലവിലെ തീരുമാനം. യാത്രാവിമാനങ്ങളും ട്രാൻസിറ്റ് വിമാനങ്ങളും നിർത്തും. എന്നാൽ, ചരക്ക് വിമാനങ്ങൾ സർവിസ് നടത്തും. എമിറേറ്റ്സ് ചൊവ്വാഴ്ചയോടെ ദുബൈയിൽനിന്നുള്ള സർവിസ് നിർത്തിവെച്ചു. ദുബൈയിലേക്കുള്ള അവസാന സർവിസ് ബുധനാഴ്ചയായിരിക്കും. ൈഫ്ല ദുബൈ വ്യാഴാഴ്ച അവസാന സർവിസ് നടത്തും. പല വിമാനങ്ങളും നേരേത്ത തന്നെ സർവിസ് നിർത്തിവെച്ചിരുന്നു. വ്യാഴാഴ്ച രാത്രി 9.30ന് പുറപ്പെടുന്ന തായ് എയർവേസിെൻറ ബാേങ്കാക് വിമാനമാണ് യു.എ.ഇയിൽ നിന്നുള്ള അവസാന സർവിസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
