ഒക്ടോബർ മുതൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി വിമാനം പറത്താം
text_fieldsഅബൂദബി: ഇൗ വർഷം ഒക്ടോബർ മുതൽ യു.എ.ഇയിലെ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി വിമാ നം പറത്താം. വിമാനം പറത്തലിൽ പരിശീലനം നേടിയവർക്കും ഗന്തൂത്തിലെ ഫ്ലൈറ്റ് ക്ലബിൽനിന ്ന് കോഴ്സ് പൂർത്തിയാക്കിയവർക്കും ആയിരിക്കും വൈദ്യുതോർജത്തിൽ പ്രവർത്തിക്കുന്ന വിമാനം പറത്താൻ അനുമതി നൽകുകയെന്ന് അക്കാദമി ഒാഫ് ടെക്നിക്കൽ ട്രെയ്നിങ് (എ.ടി.ടി) അറിയിച്ചു. 14 വയസ്സ് മുതലുള്ളവർക്ക് ലൈസൻസ് കരസ്ഥമാക്കാൻ സാധിക്കുമെന്നും എ.ടി.ടി അധികൃതർ വ്യക്തമാക്കി.
‘ആൽഫ ഇലക്ട്രോ’ എന്ന പരിസ്ഥിതി സൗഹൃദ പറക്കൽ യന്ത്രത്തിലാണ് പരിശീലനം നൽകുക. നാല് ലക്ഷം ദിർഹം വിലയുള്ള ഇതിെൻറ ഭാഗങ്ങൾ സ്ലൊവേനിയയിൽ നിർമിച്ച് യു.എ.ഇയിൽ കൂട്ടിച്ചേർത്തതാണ്. അര മണിക്കൂർ കൊണ്ട് 13000 അടി ഉയരത്തിലെത്താനും മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് സാധിക്കും. രണ്ട് ലിഥിയം ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇൗ വിമാനം സമ്പൂർണമായി സുരക്ഷിതമാണെന്നും അന്താരാഷ്ട്ര തലത്തിൽ ലൈസൻസ് നേടിയതാണെന്നും എ.ടി.ടി ചെയർമാൻ ലാഹെജ് സെയ്ഫ് അൽ ഫലാസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
