പത്തു ദിർഹത്തിനും വിമാന ടിക്കറ്റ്!
text_fieldsദുബൈ: വിമാന ടിക്കറ്റിന് വൻ നിരക്ക് വർധയുള്ള സീസനാണെങ്കിലും വിമാന കമ്പനികളുടെ ഒാഫറുകൾ അതി ഗംഭീരമാണ്.
യൂറോപ്പിലേക്ക് പത്ത് ദിർഹത്തിനും ഇന്ത്യയിലേക്ക് 500 ദിർഹത്തിനും കൊണ്ടുപോകാമെന്ന അവിശ്വസനീയ പരസ്യങ്ങളാണ് പറക്കുന്നത്. അതും ഇൗദ് അവധിക്കാലത്തു തന്നെ. എമിേററ്റ്സ് ടിക്കറ്റുകൾ 460 മുതൽ തുടങ്ങുന്നു. മുംബൈക്ക് 460, ഡൽഹിക്ക് 500, ചെന്നൈ 570, ഹൈദരാബാദ് 700,കൊൽക്കത്ത 750 തിരുവനന്തപുരം 800 എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്ന ഒാഫർ നിരക്കുകൾ.
ഫ്ലൈദുബൈ കുട്ടികൾക്ക് 10 ദിർഹത്തിനു പോലും ടിക്കറ്റ് നൽകുെമന്ന് പ്രഖ്യാപിക്കുന്നു. തിബ്ലിസ്, ബാകു, ബതൂമി തുടങ്ങിയ ഇടങ്ങളിലേക്ക് മുതിർന്നവർക്കുള്ള മടക്കയാത്രാ ടിക്കറ്റ് എടുക്കുന്നവർക്കാണ് കുഞ്ഞുങ്ങളുടെ ടിക്കറ്റ് കുറഞ്ഞ നിരക്കിൽ ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
