Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2020 1:35 AM GMT Updated On
date_range 10 May 2020 1:35 AM GMTനൂറുപേരെ നാട്ടിലെത്തിക്കാൻ ഇൗസ്റ്റേൺ
text_fieldsbookmark_border
ദുബൈ: പ്രവാസ കേരളമേ നിരാശരാവാതിരിക്കുക, നിങ്ങളെ നാട് മറന്നിട്ടില്ല, ദുരിതത്തിൽ കുരുങ്ങുവാൻ അനുവദിക്കുകയുമില്ല. ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങുവാൻ വഴികാണാതെ വലയുന്ന മനുഷ്യർക്ക് നാട്ടിലെത്തുവാനുള്ള ടിക്കറ്റ് ലഭ്യമാക്കുവാൻ ജി.സി.സിയിലെ മുൻനിര മാധ്യമ സംരംഭമായ ഗൾഫ് മാധ്യമവും മീഡിയാ വണും ചേർന്ന് ഒരുക്കുന്ന മിഷൻ വിങ്സ് ഒാഫ് കംപാഷനിൽ അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച ഇന്ത്യൻ ബ്രാൻഡായ ഇൗസ്റ്റേൺ കോണ്ടിമെൻറ്സ് കൈകോർക്കുന്നു. വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്ന് തിരികെയെത്താൻ ആഗ്രഹിക്കുന്ന ഏറ്റവും അർഹരായ നൂറു പേർക്കുള്ള ടിക്കറ്റാണ് ഇൗസ്റ്റേൺ ഗ്രൂപ് ചെയർമാൻ നൽകുകയെന്ന് ഇൗസ്റ്റേണിെൻറ ഗൾഫ് മേഖലയിലെ പ്രധാന വാണിജ്യപങ്കാളികളായ ജലീൽ ഹോൾഡിങ്സ് ഒാഫിസ് അറിയിച്ചു. ലോകം നിർണായക സന്ദർഭങ്ങളിലൂടെ നീങ്ങവെ മാനവികതയെ ഉയർത്തിപ്പിടിക്കാനുള്ള ഒാരോ നീക്കവും സുപ്രധാനമാണെന്ന് തീരുമാനം അറിയിച്ചു കൊണ്ട് ഇൗസ്റ്റേൺ ഗ്രൂപ് ചെയർമാൻ ചൂണ്ടിക്കാട്ടി.
Next Story