വനിതകൾക്ക് ആദരമർപ്പിച്ച് എമിറേറ്റ്സിെൻറ ‘സൂപ്പര്‍വുമണ്‍ വിമാനം'
text_fieldsദുബൈ: അന്തര്‍ദേശീയ വനിതാദിനത്തിന് മുന്നോടിയായി ദുബൈയില്‍ നിന്ന് ഒരു സൂപ്പര്‍വുമണ്‍ വിമാനം പറന്നുയര്‍ന്നു. ദുബൈയുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്സാണ് വനിതാ ജീവനക്കാര്‍ മാത്രം നിയന്ത്രിക്കുന്ന വിമാനം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പറത്തിയത്.
എമിറേറ്റ്സിെൻറ ഇകെ 225 എയര്‍ബസ് എ380 വിമാനമാണ് ഇതിന് ഉപയോഗിച്ചത്.
സര്‍വീസിെൻറ സകല മേഖലയിലും വനിതകളാണ് ഉണ്ടായിരുന്നത്. ഫ്ലൈറ്റ് ഓപ്പറേഷന്‍സ്, സര്‍വീസ് ആന്‍ഡ് ഡെലിവറി, എഞ്ചിനീയറിംങ്, എയര്‍പോര്‍ട്ട് സര്‍വീസ്, കാറ്ററിങ്, ഡനാറ്റ്, എമിറേറ്റ്സ് സ്കൈ കാര്‍ഗോ, ട്രാന്‍സ്ഗാര്‍ഡ്, ഗ്രൂപ്പ് സെക്യൂരിറ്റി എന്ന് വേണ്ട മുഴുവന്‍ രംഗങ്ങളിലും വനിതകള്‍ നിറഞ്ഞു.
75 വനിതകളാണ് ചരിത്രയാത്രക്കായി കൈകോര്‍ത്തത്. കാനഡ സ്വദേശി പാട്രിക്ക ബിഷോഫ് ആയിരുന്നു ക്യാപ്റ്റന്‍. ഇംഗ്ലീണ്ട് സ്വദേശി റബേക്ക ലോഫീദ്, പോളണ്ടിൽ നിന്നുള്ള വേറോനിക്ക ഫോര്‍മേല എന്നിവര്‍ കൂടി അടങ്ങുന്ന സംഘത്തിനായിരുന്നു സൂപ്പര്‍വുമന്‍ വിമാനത്തിെൻറ കടിഞ്ഞാണ്‍.