Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിലേക്ക്​ വിമാന...

യു.എ.ഇയിലേക്ക്​ വിമാന സർവീസ്​: കഴുത്തറപ്പൻ നിരക്കുമായി എയർ ഇന്ത്യ

text_fields
bookmark_border
യു.എ.ഇയിലേക്ക്​ വിമാന സർവീസ്​: കഴുത്തറപ്പൻ നിരക്കുമായി എയർ ഇന്ത്യ
cancel

ദുബൈ: ‘മുതലെടുക്കണയാണോ സജീ’ എന്ന്​ പറഞ്ഞപോലെയാണ്​ എയർ ഇന്ത്യയുടെ കാര്യം. യു.എ.ഇയിലേക്ക്​ മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർ കടം വാങ്ങിയ​ാണെങ്കിലും എത്ര വലിയ നിരക്കും നൽകുമെന്നറിയാവുന്ന എയർ ഇന്ത്യ എക്​സ്​പ്രസി​​െൻറ ​ൈ​സക്കോളജിക്കൽ മൂവാണ്​ ഇപ്പോൾ കാണുന്നത്​. പ്രവാസികളുടെ കുത്തിന്​ പിടിച്ച്​ 24,000 മുതൽ 30,000 രൂപ വരെയാണ്​ കേരളത്തിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള ടിക്കറ്റ്​ നിരക്ക്​. ഇതിന്​ കൂട്ടു നിൽക്കുന്നതാവ​െട്ട, കേന്ദ്രസർക്കാരും. വന്ദേഭാരത്​ മിഷൻ വഴി യു.എ.ഇയിൽ നിന്ന്​ കേരളത്തിലേക്ക്​ മടങ്ങുന്നവരിൽ നിന്ന്​​ 15,000 രൂപയാണ് ഇൗടാക്കിക്കൊണ്ടിരിക്കുന്നത്​. ഇത്​ തന്നെ കൂടുതലാണെന്നിരിക്കെ അത്യാവശ്യക്ക​ാരെ പിഴിയുന്ന നിലപാടാണ്​ കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്​. ​

പേര്​ വന്ദേഭാരത്​ മിഷൻ എന്നാണെങ്കിലും ചൂഷണത്തിന്​ യാതൊരു കുറവുമില്ല. ചില സമയങ്ങളിൽ കേരളത്തിൽ നിന്ന്​ യു.എ.ഇയിൽ എത്താൻ 10000 രൂപയിൽ താഴെ മതി. എന്നാൽ, പ്രവാസികൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്​ നേരിടുന്ന സമയത്ത്​ സർക്കാർ സപോൺസേർഡ്​ കഴുത്തറുപ്പുമായാണ്​ എയർ ഇന്ത്യയുടെ വരവ്​. ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ ചാർ​േട്ടഡ്​ സർവീസ്​ ആരംഭിക്കാനിരിക്കെ, അവർക്കും കൂടുതൽ നിരക്ക്​ ഇൗടാക്കാനുള്ള ലൈസൻസ്​ നൽകുന്നതിന്​ തുല്യമാണിത്​. 

നാട്ടിലേക്ക്​​ പ്രവാസികളെ കൊണ്ട്​ പോകാൻ യു.എ.ഇയിലേക്ക്​ കാലിയായി വരുന്ന വിമാനങ്ങളാണ്​ നിലവിൽ ​ഇന്ത്യയിൽ നിന്ന്​ സർവീസ്​ നടത്താൻ ​ഉദ്ദേശിക്കുന്നതെന്നിരിക്കെ, സീസൺ കാലത്ത്​ പോലും കിട്ടാത്ത കൊയ്​ത്താണ്​ എയർ ഇന്ത്യ ലക്ഷ്യമിടുന്നത്​.  

യു.എ.ഇയിൽ ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്​ടപ്പെടും എന്ന ആശങ്കയിൽ കഴിയുന്നവരാണ്​ മടക്കയാത്രക്കൊരുങ്ങുന്നവരിൽ ഏറെയും​. നാട്ടിൽ കുടുങ്ങിയ മക്കളെ യു.എ.ഇയിൽ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട്​ അമ്മമാരും കാമ്പയിൻ തുടങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightPravasi Return
News Summary - flight charge goes high
Next Story