ചെറുവിമാനം തകര്‍ന്ന അപകടം: മരണം നാലായി
text_fieldsദുബൈ: ദുബൈ വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നുവീണ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. വിമാനത്തിലുണ്ടായ ിരുന്ന മൂന്ന് ബ്രിട്ടീഷ് പൗരന്‍മാരും, ഒരു ദക്ഷിണാഫ്രിക്കക്കാരനുമാണ് മരിച്ചതെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോ റിറ്റി അറിയിച്ചു. വ്യാഴാഴ്ചയാണ് ദുബൈ വിമാനത്താവളത്തില്‍ DA 43 ഇനത്തിൽപെട്ട വിമാനം തകർന്നത്. ചെറുവിമാനം ഉപയോഗിച്ച് വിമാനത്താവളത്തിെൻറ ഭൂതല നാവിഗേഷന്‍ സംവിധാനം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇതെ തുടര്‍ന്ന് അൽപ നേരം ദുബൈ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരുന്നു. ചില വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തു. നാല് പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് പൈലറ്റും സഹായിയും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. വിമാനത്താവള പ്രവർത്തനം വൈകാതെ സാധാരണ നിലയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
