Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത്തിഹാദ് റെയില്‍ ടിക്കറ്റ് നിരക്കുകളില്‍ ഫ്ലക്സിബിള്‍ പ്രൈസിങ്; അബൂദബി-ദുബൈ റൂട്ടില്‍ തിരക്കേറിയ സമയങ്ങളില്‍ നിരക്ക് കൂടും

text_fields
bookmark_border
ഇത്തിഹാദ് റെയില്‍ ടിക്കറ്റ് നിരക്കുകളില്‍ ഫ്ലക്സിബിള്‍ പ്രൈസിങ്; അബൂദബി-ദുബൈ റൂട്ടില്‍ തിരക്കേറിയ സമയങ്ങളില്‍ നിരക്ക് കൂടും
cancel

അബൂദബി: അബൂദബി-ദുബൈ റൂട്ടിലെ ഇത്തിഹാദ് റെയില്‍ ടിക്കറ്റുകളില്‍ ഫ്ളെക്സിബിള്‍ പ്രൈസിങ് സംവിധാനം നടപ്പാക്കി. ഉയര്‍ന്ന യാത്രാതിരക്കും പീക്ക് ടൈമും കണക്കിലെടുത്താണ് പുതിയ നിരക്ക് ഘടന ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കേറിയ സമയങ്ങളിലെയും വാരാന്ത്യങ്ങളിലെയും ചില സര്‍വീസുകളുടെ നിരക്കുകളില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.

സാധാരണയായി കംഫര്‍ട്ട് ക്ലാസില്‍ 39 ദിര്‍ഹമില്‍ നിന്നും പ്രീമിയം ക്ലാസില്‍ 109 ദിര്‍ഹമില്‍ നിന്നുമാണ് അടിസ്ഥാന നിരക്കുകള്‍ ആരംഭിക്കുന്നത്. എന്നാല്‍, യാത്രക്കാരുടെ തിരക്ക്, പീക്ക് ടൈം, സീറ്റുകളുടെ ലഭ്യത, ബുക്ക് ചെയ്യുന്ന സമയം എന്നിവക്കനുസരിച്ച് നിരക്കുകള്‍ മാറിക്കൊണ്ടിരിക്കും. ഇതിന്‍റെ ഭാഗമായി തിരക്കേറിയ ചില സര്‍വീസുകളുടെ നിരക്ക് കംഫര്‍ട്ട് ക്ലാസില്‍ 39 ദിര്‍ഹം മുതല്‍ 59 ദിര്‍ഹം വരെയും പ്രീമിയം ക്ലാസില്‍ 109 ദിര്‍ഹമില്‍ നിന്ന് 129 ദിര്‍ഹം വരെയും ഉയരും.

അതേസമയം, തിരക്കു കുറഞ്ഞ സമയങ്ങളിലെ യാത്രകള്‍ക്ക് 39 ദിര്‍ഹം എന്ന പ്രാരംഭ നിരക്ക് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഡെയ്‌ലി കമ്യൂട്ടര്‍മാര്‍, ബിസിനസ് യാത്രികര്‍, വാരാന്ത്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ള യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ടിക്കറ്റ് കാറ്റഗറികള്‍ രൂപകൽപന ചെയ്തിരിക്കുന്നത്. ദുബൈ സര്‍വീസുകള്‍ക്ക്, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

അബൂദബിയില്‍നിന്ന് പുറപ്പെടുന്ന മിക്ക സര്‍വീസുകളും ഫുള്‍ കപ്പാസിറ്റിയിലാണ് സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ വര്‍ധിച്ച ആവശ്യം പരിഗണിച്ച് വാരാന്ത്യങ്ങളില്‍ പുതിയ സര്‍വീസുകളും അധികൃതര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച നിരക്കുകള്‍ കാണാനും താരതമ്യം ചെയ്ത് ബുക്ക് ചെയ്യാനും ഇത്തിഹാദ് റെയിലിന്‍റെ ഔദ്യോഗിക ആപ്പ്, വെബ്സൈറ്റ്, സ്റ്റേഷനുകളിലെ ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Etihad Rail Introduces Dynamic Pricing for Abu Dhabi-Dubai Route
Next Story