Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ പ്രഥമ മനുഷ്യ...

യു.എ.ഇയിൽ പ്രഥമ മനുഷ്യ സാഹോദര്യ ഉത്സവത്തിന്​ കൊടിയേറി

text_fields
bookmark_border
യു.എ.ഇയിൽ പ്രഥമ മനുഷ്യ സാഹോദര്യ ഉത്സവത്തിന്​ കൊടിയേറി
cancel

അബൂദബി: സഹിഷ്ണുത സഹവർത്തിത്വ മന്ത്രാലയത്തി​െൻറ ആഭിമുഖ്യത്തിൽ പ്രഥമ മനുഷ്യ സാഹോദര്യ ഉൽസവം തുടങ്ങി. ഈ മാസം എട്ടുവരെ നടക്കുന്ന ഹ്യൂമൻ ഫ്രറ്റേണിറ്റി ഫെസ്​റ്റിവലിനോടനുബന്ധിച്ച് ഇൻറർനാഷണൽ ഫോറം ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റിയും ആരംഭിച്ചു.

ഐക്യരാഷ്്ട്രസഭ അടുത്തിടെ അംഗീകരിച്ച അന്താരാഷ്്ട്ര മനുഷ്യ സാഹോദര്യ ദിനത്തോടനുബന്ധിച്ചാണ് ഈ മാസം എട്ടുവരെ മന്ത്രാലയം ഹ്യൂമൻ ഫ്രറ്റേണിറ്റി ഫെസ്​റ്റിവൽ ആഘോഷിക്കുന്നത്. സഹിഷ്ണുത, മാനുഷിക സാഹോദര്യം, ധാർമ്മിക മൂല്യങ്ങൾ എന്നിവയുടെ സന്ദേശം ലോക രാജ്യങ്ങൾക്ക് കൈമാറുന്നതിൽ അബൂദബി കിരീടാവകാശിയും സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ നടത്തിയ ആത്മാർത്ഥ പരിശ്രമത്തി​െൻറ ഫലമാണ് മനുഷ്യ സാഹോദര്യ ഫെസ്​റ്റിവൽ യാഥാർഥ്യമായതെന്ന്​ മന്ത്രി പറഞ്ഞു.

മാനുഷിക സാഹോദര്യത്തിനായുള്ള സന്ദേശം ലോകത്തുടനീളം പ്രചരിപ്പിക്കാൻ അബൂദബിയുടെ ശ്രമം മഹനീയമാണ്. സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്നിവയുടെ സംസ്‌കാരം വ്യാപിപ്പിക്കുന്നതിന് ഈ ഉൽസവം പ്രചരണം നൽകും. അബൂദബി ഡോക്യുമെൻറ് ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റി ആവിഷ്‌കരിക്കുന്ന വേളയിൽ യു.എ.ഇ ഭൂമിയിലെ ഏറ്റവും സമാധാനപരവും സമൃദ്ധവുമായ സ്ഥലങ്ങളിൽ ഒന്നാണെന്ന് പ്രഖ്യാപിച്ചിരുന്നു. വിവിധ മത, സാംസ്‌കാരിക, വംശീയ പശ്ചാത്തലങ്ങളിലുള്ള 200 ഓളം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ യു.എ.ഇയിൽ ഒത്തൊരുമയോടെ താമസിക്കുകയും പരസ്പരം ഇടപഴകുകയും ചെയ്യുന്നു.

രാഷ്്ട്ര പിതാവ് ശൈഖ് സായിദ് ലോകത്തിലെ എല്ലാവരോടും ക്രിയാത്മകമായി ഇടപെട്ടു. അനുകമ്പ, സംഭാഷണം, മനുഷ്യ സാഹോദര്യം, സമാധാനപരമായ സഹവർത്തിത്വം, എല്ലാവർക്കും തുല്യത എന്നീ മൂല്യങ്ങളിൽ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. ഭാവിയെ രൂപപ്പെടുത്തുന്നതിനും ലോകം അഭിമുഖീകരിക്കുന്ന ആഗോള വെല്ലുവിളികൾ പരിഹരിക്കുന്നതിനും മനുഷ്യ സാഹോദര്യം പ്രോൽസാഹിപ്പിക്കേണ്ടത് വളരെ പ്രധനമാണ്.

പ്രാദേശിക ആഗോള സമൂഹങ്ങളിൽ സമാധാനത്തി​െൻറ മൂല്യം ഉയർത്തിപ്പിടിക്കുന്നതിനും മനുഷ്യപുരോഗതി സംരക്ഷിക്കുന്നതിനും എല്ലാവരും ഒന്നിച്ചുള്ള പ്ര വർത്തനം ആവശ്യമാണെന്നും ശൈഖ് നഹ്‌യാൻ ബിൻ മുബാറക് ആൽ നഹ്‌യാൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story