വാനിലുയർന്നു പറന്നു, ചതുർവർണ പതാക
text_fieldsദുബൈ: യു.എ.ഇയുടെ ഐക്യവും അഖണ്ഡതയും പരമാധികാരവും പ്രകടമാക്കുന്നതും രാജ്യം കൈവരി ച്ച നേട്ടങ്ങളുടെ പ്രതീകവുമായ ചതുർവർണ പതാകകൾ വാനിലുയർത്തി രാജ്യമാകെ വർണാഭമാ യ ദേശീയപതാക ദിനാചരണം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബുർജ് ഖലീഫയുടെ ചാരത്ത് ഡൗൺടൗണിൽ ആയിരങ്ങളെ സാക്ഷിനിർത്തി ദേശീയപതാക ഉയർത്തി.
രാജ്യത്തിെൻറ വിജയത്തിെൻറയും ഐക്യത്തിെൻറയും അടയാളമായ ദേശീയപതാക യു.എ.ഇയിലുടനീളം വാനിലുയരുന്ന ചരിത്രനിമിഷത്തിൽ മാതൃരാജ്യത്തെ സ്നേഹിക്കുന്ന യു.എ.ഇ പൗരന്മാർ അവരുടെ സ്വന്തം ഹൃദയമാണ് ഇതിലൂടെ ഉയർത്തിക്കാട്ടുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.

പാറിപ്പറക്കുന്ന പതാകപോലെ നമ്മുടെ സ്വപ്നങ്ങളും ഉയരങ്ങളിലേക്കെത്തണമെന്നും രാജ്യത്തെ പൗരന്മാരോട് അദ്ദേഹം നിർദേശിച്ചു. എമിറാത്തി തലമുറകളുടെ രാജ്യാഭിമാനത്തിെൻറ സ്രോതസ്സാണ് ചതുർവർണാംഗിതമായ യു.എ.ഇ ദേശീയ പതാകയെന്ന് അബൂദബി കിരീടവാകാശിയും യു.എ.ഇ സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സാഇദ് ദേശീയപതാക ദിനാചരണത്തിൽ ചൂണ്ടിക്കാട്ടി. നാളിതുവരെ നാം തുടർന്നുവരുന്ന ഐക്യത്തിെൻറ കീർത്തി വിളംബരം ചെയ്യുകയാണെന്നും ദേശാഭിമാന പ്രതിജ്ഞ പുതുക്കുന്നതോടൊപ്പം പൂർവികർ ഏൽപിച്ചുതന്ന പതാകസന്ദേശം നാം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. രാവിലെ 11ന് ദേശീയ ഗാനത്തിെൻറ അകമ്പടിയോടെയാണ് യു.എ.ഇയിലാകെ ചതുർവർണ പതാകകളുയർന്നത്. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകൾ, പബ്ലിക് ലൈബ്രറികൾ, പൊതു മാർക്കറ്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിലും ദേശീയപതാക ദിനാചരണം നടന്നു. മിക്കയിടത്തും വീടുകളും വാഹനങ്ങളും അലങ്കരിച്ച് ദേശീയപതാകകൾ സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
