റാക് സെന്‍റ് മേരീസ് ചർച്ചിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
text_fieldsറാക് സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ എട്ടുനോമ്പ് പെരുന്നാളിന്‍റെ കൊടിയേറ്റം
റാസൽഖൈമ: റാക് സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെയുള്ള ദിവസങ്ങളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. നോബിൻ ഫിലിപ്പ് നേതൃത്വം നൽകും. കൊടിയേറ്റിനെ തുടർന്ന് ഇടവകയിലെ യുവ ജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ ‘ഹദസ്സ-2026’ എന്ന പേരിൽ യു.എ.ഇ സോണിലുള്ള ദേവാലയങ്ങളെ പങ്കെടുപ്പിച്ച് ക്രിസ്ത്യൻ ഫ്യൂഷൻ ഗാന മത്സരം നടന്നു.
മത്സരത്തിൽ ഷാർജ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഒ.സി.വൈ.എം ഒന്നാമതെത്തി എവർറോളിങ് ട്രോഫി കരസ്ഥമാക്കി. എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഇടവക വികാരി ഫാ. എബി കെ. രാജു, ഇടവക ട്രസ്റ്റി രാജേഷ് ഫിലിപ്പ് തോമസ്, ഇടവക സെക്രട്ടറി അജി സക്കറിയ, പെരുന്നാൾ കൺവീനർ സജി വർഗീസ് എന്നിവർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

