ഒരു പതാക; ഒരൊറ്റ ജനത
text_fieldsദുബൈ/അബൂദബി: വാനിൽ ചതുർവർണ ശോഭ പരത്തി അഞ്ചാമത് പതാകദിന ആേഘാഷത്തെ യു.എ.ഇ വരവേറ്റു. ശൈഖ് ഖലീഫ യു.എ.ഇ പ്രസിഡൻറായി നിയോഗിക്കപ്പെട്ട ചരിത്ര മുഹൂർത്തത്തെ സ്മരിച്ച് സ്വദേശികളും വിദേശികളും പതാക ഉയർത്തി. വ്യാഴാഴ്ച രാവിലെ 11നാണ് മന്ത്രാലയങ്ങൾ, സ്കൂളുകൾ, സർക്കാർ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം യു.എ.ഇ ദേശീയ ഗാനത്തിെൻറ പശ്ചാത്തലത്തിലാണ് പതാക ഉയർന്നത്. വിവിധ രാജ്യങ്ങളിലെ യു.എ.ഇ എംബസികളിലും പതാക ഉയർത്തി.
യു.എ.ഇ പതാക എല്ലായ്പോഴും രാഷ്ട്ര െഎക്യത്തിെൻറ അടയാളമായിരിക്കുമെന്നും പൗരന്മാരുടെ അഭിമാനത്തിെൻറ ഉറവിടമായിരിക്കുമെന്നും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. യൂനിയൻ ഹൗസിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മകൾ ശൈഖ അൽ ജലീലയും സന്നിഹിതയായിരുന്നു. നിരവധി സ്കൂളുകളിലെ വിദ്യാർഥികളും ജനങ്ങളും ചടങ്ങിൽ പെങ്കടുത്തു.
നന്മയുടെയും സഹിഷ്ണുതയുടെയും സ്നേഹത്തിെൻറയും തത്വങ്ങളിൽ ഒരു െഎക്യ രാജ്യത്തെ പടുത്തുയർത്തുന്നതിൽ മുൻഗാമികൾ വഹിച്ച യത്നങ്ങളെയും ത്യാഗങ്ങളെയും നാം പതാക ദിനത്തിൽ സ്മരിക്കുന്നതായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ട്വീറ്റ് ചെയ്തു. നമ്മുടെ െഎക്യത്തിെൻറ അടയാളവും ശക്തിയുടെ നിദാനവുമായ യു.എ.ഇ പതാക ഉയരത്തിൽ നിലകൊള്ളുമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. അബൂദബി കിരീടാവകാശിയുടെ കാര്യാലയത്തിൽ കാര്യാലയ ഡയറക്ടർ ജനറൽ ജാബിർ ആൽ സുൈവദി പതാക ഉയർത്തി. വിവിധ വകുപ്പ് തലവന്മാരും ജീവനക്കാരും പെങ്കടുത്തു.യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിൽ പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ അഹ്മദ് അൽ ബുവാരിദി പതാക ഉയർത്തി. മന്ത്രാലയം അണ്ടർ സെക്രട്ടറി മതാർ സാലിം അലി ആൽ ദാഹിരി, അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സായിദ് അഗ്രികൾചറൽ സെൻറർ ഫോർ ഡെവലപ്മെൻറ് ആൻഡ് റിഹാബിലിറ്റേഷനിൽ നടത്തിയ പതാകദിന ആഘോഷത്തിൽ അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ, സായിദ് ഹയർ ഒാർഗനൈസേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ കെയർ ആൻഡ് സ്പെഷൽ നീഡ്സ് ബോർഡ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവർ പെങ്കടുത്തു. കേന്ദ്രം സന്ദർശിച്ചതിനും അവിടുത്തെ ആളുകൾക്ക് പരിധിയില്ലാത്ത പിന്തുണ നൽകുന്നതിനും ശൈഖ് ഹസ്സ ബിൻ സായിദിന് ശൈഖ് ഖാലിദ് ബിൻ സായിദ് നന്ദി അറിയിച്ചു.
അബൂദബി പൊലീസിെൻറ പതാക ദിനം ആഘോഷത്തിൽ ജനറൽ കമാൻഡർ മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ ആൽ റുമൈതി പതാക ഉയർത്തി. ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം ശരീഫി, പൊലീസ് ഒാഫിസർമാർ തുടങ്ങിയവർ പെങ്കടുത്തു.
അബൂദബിയിലെ സായുധ സേന ഒാഫിസേഴ്സ് ക്ലബ് ആൻഡ് ഹോട്ടലിൽ ചെയർമാൻ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ഹിലാൽ ആൽ കഅബി പതാക ഉയർത്തി. ഹോട്ടൽ ജീവനക്കാരും മാനേജ്മെൻറ് അംഗങ്ങളും പെങ്കടുത്തു.ന്യൂയോർക്ക് സർവകലാശാല അബൂദബിയിൽ (എൻ.വൈ.എ.ഡി) പതാകദിന ആഘോഷത്തോടനുബന്ധിച്ച് വൈസ് ചാൻസലർ ആൽഫ്രഡ് എച്ച്. ബ്ലൂം പ്രഭാഷണം നടത്തി. ശേഷം അധ്യാപകരുടെയും വിദ്യാർഥികളുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി.ദുബൈ ഇമിഗ്രേഷൻ വിഭാഗം യു.എ.ഇ പതാക ദിനം ആചരിച്ചു. ഇതിെൻറ ഭാഗമായി വിപുലമായ പരിപാടികളാണ് വകുപ്പ് സംഘടിപ്പിച്ചത്. യു.എ.ഇ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കുട്ടികളും, ജീവനക്കാരും പതാക ദിനത്തിൽ പങ്കാളികളായി.വകുപ്പിെൻറ ജാഫ്‌ലിയ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ജി.ഡി.ആർ.എഫ് ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പതാക ഉയർത്തി. ചടങ്ങിൽ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അടക്കം മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
റാസല്‍ഖൈമ: യു.എ.ഇ പതാക ദിനാചരണം ആഘോഷമാക്കി റാസല്‍ഖൈമ. സ്വദേശികള്‍ക്കൊപ്പം മലയാളികളുള്‍പ്പെടെയുള്ള വിദേശികളും പതാക ദിനാചരണത്തില്‍ പങ്കാളികളായി. ഇന്ത്യന്‍ സ്കൂളുകള്‍, വിവിധ മന്ത്രാലയങ്ങള്‍, സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ അസോസിയേഷന്‍, ഐ.ആര്‍.സി, കേരള സമാജം തുടങ്ങിയ ഇടങ്ങളിലെല്ലാം രാവിലെ 11ന് യു.എ.ഇയുടെ ദേശീയ പതാക ഉയര്‍ത്തി. അല്‍ ക്വാസിം കോര്‍ണീഷില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, റാക് കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ്, റാക് പൊലീസ് മേധാവി അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും സ്കൂള്‍ വിദ്യാര്‍ഥികളും പങ്കെടുത്തു. തൊഴില്‍ മന്ത്രാലയം ആസ്ഥാനത്ത് നടന്ന ചടങ്ങിന് റാക് തൊഴില്‍ മന്ത്രാലയം മേധാവി സെയ്ദ് അലി അസ്ഖര്‍, സാമൂഹ്യ സേവന വകുപ്പ് മേധാവി മുന ഖലീഫ അല്‍ മുസഖി, അബ്ദുല്ല ജക്ക, ജമാല്‍ അല്‍ ശംസി, ഷാഹീന്‍ ഇബ്രാഹിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ദുബൈ കെ.എം.സി.സി
ദുബൈ: യു.എ.ഇ. പതാക ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി. ആസ്ഥാനത്ത് പ്രസിഡൻറ് പി.കെ. അന്‍വര്‍ നഹ ദേശീയ പതാകയുയര്‍ത്തി.
ഒരു മാസം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് ഇതോടെ ദുബൈ കെ.എം.സി.സി. തുടക്കം കുറിച്ചു. രക്തദാന ക്യാമ്പ്, കലാ-കായിക മത്സരങ്ങള്‍, രക്തസാക്ഷി ദിനാചരണം, സെമിനാര്‍, പോലീസ് പരേഡ്, വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ പരിപാടികള്‍ എന്നിവയ്ക്ക് ശേഷം ഡിസംബര്‍ എട്ടിന് ഗര്‍ഹൂദ് എന്‍.ഐ.മോഡല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ ആഘോഷ പരിപാടികൾ സമാപിക്കും. അല്‍ ബറാഹയിലെ കെ.എം.സി.സി. ആസ്ഥാനത്ത് നടന്ന പതാകയുയര്‍ത്തല്‍ ചടങ്ങിന് ദുബൈ കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഭാരവാഹികളായ ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, എം.എ. മുഹമ്മദ് കുഞ്ഞി, അഡ്വ:സാജിദ് അബൂബക്കര്‍, ഇസ്മായില്‍ ഏറാമല എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
