Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപതാകദിനം: നവംബർ...

പതാകദിനം: നവംബർ മൂന്നിന്​ ദേശീയ പതാക ഉയർത്താൻ ആഹ്വാനം

text_fields
bookmark_border
പതാകദിനം: നവംബർ മൂന്നിന്​ ദേശീയ പതാക ഉയർത്താൻ ആഹ്വാനം
cancel

ദുബൈ: ദേശീയ പതാക ദിനമായ നവംബർ മൂന്നിന്​ രാജ്യത്തുള്ളവരോട്​ പതാക ഉയർത്താൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ ആഹ്വാനം. ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാൻ യു.എ.ഇ പ്രസിഡൻറായി ചുമതലയേറ്റെടുത്തതി​െൻറ ഓർമപുതുക്കിയാണ്​ 2013 മുതൽ എല്ലാ വർഷവും നവംബർ മൂന്നിന്​ പതാക ദിനം ആചരിക്കുന്നത്​.

നമ്മുടെ ഐക്യത്തി​െൻറയും പരമാധികാരത്തി​െൻറയും അടയാളമാണ്​ യു.എ.ഇ ദേശീയ പതാകയെന്ന്​ ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിൽ കുറിച്ചു. എല്ലാ സ്​ഥാപനങ്ങളെയും മന്ത്രിമാരെയും സ്​കൂളുകളെയും ജനങ്ങളെയും നവംബർ മൂന്നിന്​ രാവിലെ 11ന്​ പതാക ഉയർത്തുന്നതിനായി ക്ഷണിക്കുന്നു. ഇതുവ​ഴി രാജ്യത്തി​െൻറ ഐക്യം പ്രകടമാക്കാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national flagFlag Day
Next Story