Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫൈ​വ്സ് ലോ​ക​ക​പ്പ്...

ഫൈ​വ്സ് ലോ​ക​ക​പ്പ് ഹോ​ക്കി; ഇ​ന്ത്യ​യെ​ തോ​ൽ​പ്പി​ച്ച്​ നെ​ത​ർ​ല​ൻ​ഡ്‌​സി​ന്​ കി​രീ​ടം

text_fields
bookmark_border
ഫൈ​വ്സ് ലോ​ക​ക​പ്പ് ഹോ​ക്കി; ഇ​ന്ത്യ​യെ​ തോ​ൽ​പ്പി​ച്ച്​ നെ​ത​ർ​ല​ൻ​ഡ്‌​സി​ന്​ കി​രീ​ടം
cancel
camera_alt

ഫൈ​വ്സ് ലോ​ക​ക​പ്പ് ഹോ​ക്കി വ​നി​ത വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഇ​ന്ത്യ​ൻ ടീം -​വി.​കെ. ഷെ​ഫീ​ർ


മ​സ്ക​ത്ത്​: ഫൈ​വ്സ് ലോ​ക​ക​പ്പ് ഹോ​ക്കി വ​നി​ത വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യെ​ തോ​ൽ​പ്പി​ച്ച്​ നെ​ത​ർ​ല​ൻ​ഡ്‌​സ്‌ കി​രീ​ടം ചൂ​ടി. അ​മീ​റാ​ത്തി​ലെ ഒ​മാ​ൻ ഹോ​ക്കി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ലാ​ശ​ക്ക​ളി​യി​ൽ ഇ​ന്ത്യ​യെ 7-2നാ​ണ് ത​ക​ർ​ത്ത​ത്. ക​ളി​യു​ടെ ആ​ദ്യം മു​ത​ലേ ഇ​ന്ത്യ​യെ നി​ഷ്പ്ര​ഭ​മാ​കു​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു നെ​ത​ർ​ല​ൻ​ഡ്‌​സ്‌ ന​ട​ത്തി​യി​രു​ന്ന​ത്. തു​ട​ക്കം​മു​ത​ൽ ആ​ക്ര​മി​ച്ചു​ ക​ളി​ച്ച നെ​ത​ർ​ല​ൻ​ഡ്സ്​​ ആ​ദ്യ മി​നി​റ്റു​ക​ളി​ൽ​ത​ന്നെ ഗോ​ൾ നേ​ടു​ക​യും ചെ​യ്തു. തി​രി​ച്ച​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ല​ക്ഷ്യം കാ​ണാ​തെ പോ​കു​ക​യാ​യി​രു​ന്നു. ഒ​പ്പം നെ​ത​ർ​ല​ൻ​ഡ്​​സ്​ ഗോ​ളി​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​വും ഇ​ന്ത്യ​ക്ക്​ വി​ല്ല​നാ​യി. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ന്ത്യ എ​തി​രി​ല്ലാ​ത്ത ആ​റു​ഗോ​ളി​നു പി​ന്നി​ലാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ടു​ ഗോ​ൾ തി​രി​ച്ച​ടി​ച്ച്​ പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും വി​ജ​യം എ​ത്തി​പ്പി​ടി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​യി​ല്ല. വാ​രാ​ന്ത്യ​ദി​ന​മാ​യ​തി​നാ​ൽ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ ക​ളി​കാ​ണാ​ൻ എ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം പു​രു​ഷ​വി​ഭാ​ഗ​ത്തി​ന്‍റെ പോ​രാ​ട്ട​ങ്ങ​ൾ​ക്കു​ ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും. ഇ​ന്ത്യ പൂ​ൾ ബി​യി​ൽ ഈ​ജി​പ്ത്, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്, ജ​മൈ​ക്ക എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ്. ഒ​മാ​ൻ പൂ​ൾ ഡി​യി​ലാ​ണ്. മ​ലേ​ഷ്യ, ഫി​ജി, യു.​എ​സ്.​എ ടീ​മു​ക​ളാ​ണ്​ കൂ​ടെ​യു​ള്ള​ത്. പൂ​ൾ എ​യി​ൽ നെ​ത​ർ​ല​ൻ​ഡ്സ്, പാ​കി​സ്താ​ൻ, പോ​ള​ണ്ട്, നൈ​ജീ​രി​യ​യും സി​യി​ൽ ആ​സ്​​​​ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, ട്രി​നി​ഡാ​ഡ് ആ​ൻ​ഡ് ടൊ​ബാ​ഗോ, ​കെ​നി​യ ടീ​മു​ക​ളു​മാ​ണ്​ വ​രു​ന്ന​ത്. ജ​നു​വ​രി 28ന്​ ​സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​നെ​തി​രെ​യാ​ണു ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. അ​ന്നേ​ദി​വ​സം ഈ​ജി​പ്തു​മാ​യും ഏ​റ്റു​മു​ട്ടും. ആ​ഥി​ത​യ​രാ​യ ഒ​മാ​ൻ മ​ലേ​ഷ്യ, ഈ​ജി​പ്ത്​ ടീ​മു​ക​ളു​മാ​യും അ​ങ്കം കു​റി​ക്കും

പു​രു​ഷ​ൻ​മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ പൂ​ൾ ബി​യി​ൽ ഈ​ജി​പ്ത്, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്, ജ​മൈ​ക്ക എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ്. ഒ​മാ​ൻ പൂ​ൾ ഡി​യി​ലാ​ണ്. മ​ലേ​ഷ്യ, ഫി​ജി, യു.​എ​സ്.​എ ടീ​മു​ക​ളാ​ണ്​ കൂ​ടെ​യു​ള്ള​ത്. പൂ​ൾ എ​യി​ൽ നെ​ത​ർ​ല​ൻ​ഡ്സ്, പാ​കി​സ്താ​ൻ, പോ​ള​ണ്ട്, നൈ​ജീ​രി​യ​യും സി​യി​ൽ ആ​സ്​​​​ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, ട്രി​നി​ഡാ​ഡ് ആ​ൻ​ഡ് ടൊ​ബാ​ഗോ, ​കെ​നി​യ ടീ​മു​ക​ളു​മാ​ണു വ​രു​ന്ന​ത്. ഇ​ന്ന്​ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​നെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. അ​ന്നേ​ദി​വ​സം ഈ​ജി​പ്തു​മാ​യും ഏ​റ്റു​മു​ട്ടും. ആ​തിഥേ​യ​രാ​യ ഒ​മാ​ൻ മ​ലേ​ഷ്യ, ഈ​ജി​പ്ത്​ ടീ​മു​ക​ളു​മാ​യും അ​ങ്കം കു​റി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsNetherlandsindiaFives hockey world cup
News Summary - Fives World Cup Hockey; Netherlands beat India to win the title
Next Story