അഞ്ചുവർഷ സന്ദർശക വിസ പ്രഖ്യാപിച്ച് യു.എ.ഇ
text_fieldsദുബൈ: വിസ നയത്തിൽ പുത്തൻ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ. പലതവണ പോയിവരാവുന്ന അഞ്ചുവർഷ സന്ദർശക വിസയാണ് പുതുവർഷത്ത ിലെ ആദ്യ മന്ത്രിസഭ യോഗം മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുത്തൻ വിസ പ്രഖ്യാപിച്ചത്.
2020നെ വേറിട്ട വർഷമാക്കാൻ യു.എ.ഇ തീരുമാനിച്ചിട്ടുണ്ടെന്നും 50 വർഷത്തേക്കുള്ള മുന്നേറ്റങ്ങളുടെ തയാറെടുപ്പാണിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എല്ലാ രാജ്യക്കാർക്കും ഇൗ വിസ സൗകര്യം ലഭ്യമാവും. ലോക ടൂറിസം ഭൂപടത്തിലെ മികവ് കൂടുതൽ ശക്തമാക്കാനും ഇൗ പദ്ധതി സഹായകമാവും.
കഴിഞ്ഞ വർഷവും സന്ദർശകർക്കും നിക്ഷേപകർക്കും പ്രതിഭകൾക്കും കൂടുതൽ സൗകര്യങ്ങളൊരുക്കുന്ന വിസ പദ്ധതികൾ യു.എ.ഇ നടപ്പാക്കിയിരുന്നു. മാനുഷിക പരിഗണനക്ക് പ്രാധാന്യം നൽകി വിധവകൾക്കും യുദ്ധമേഖലകളിലെ പൗരന്മാർക്കും സവിശേഷ പിന്തുണ നൽകുന്ന വിസയും യു.എ.ഇ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
