Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ഞ്ച്​​ പ്രാ​ദേ​ശി​ക...

അ​ഞ്ച്​​ പ്രാ​ദേ​ശി​ക കൗ​ൺ​സി​ലു​ക​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി

text_fields
bookmark_border
അ​ഞ്ച്​​ പ്രാ​ദേ​ശി​ക കൗ​ൺ​സി​ലു​ക​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി
cancel

ദു​ബൈ: എ​മി​റേ​റ്റി​ൽ അ​ഞ്ച്​ പ്രാ​ദേ​ശി​ക കൗ​ൺ​സി​ലു​ക​ൾ​ക്കു​കൂ​ടി അം​ഗീ​കാ​രം ന​ൽ​കി. ഇ​തോ​ടെ ആ​കെ പ്രാ​ദേ​ശി​ക കൗ​ൺ​സി​ലു​ക​ളു​ടെ എ​ണ്ണം 18 ആ​യി ഉ​യ​ർ​ന്നു. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ പു​തു​താ​യി പ്രാ​ദേ​ശി​ക കൗ​ൺ​സി​ലു​ക​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ദു​ബൈ സോ​ഷ്യ​ൽ അ​ജ​ണ്ട 33 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ​​പ്രാ​ദേ​ശി​ക കൗ​ൺ​സി​ലു​ക​ൾ രൂ​പ​വ​ത്ക​രി​ച്ച​തെ​ന്ന്​ അ​ദ്ദേ​ഹം എ​ക്സ്​ അ​ക്കൗ​ണ്ടി​ൽ വ്യ​ക്ത​മാ​ക്കി. പ്രാ​ദേ​ശി​ക കൗ​ൺ​സി​ലു​ക​ൾ 2021നും 2023​നും ഇ​ട​യി​ൽ 1400ല​ധി​കം ക​മ്യൂ​ണി​റ്റി ഇ​വ​ൻ​റു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് പൗ​ര​ന്മാ​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ ഐ​ക്യ​ബോ​ധം വ​ള​ർ​ത്തു​ന്നു​ണ്ട്. സ​മൂ​ഹ​ത്തെ സേ​വി​ക്കു​ക​യും എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന ദു​ബൈ​യി​ലെ സു​പ്ര​ധാ​ന സാ​മൂ​ഹി​ക​കേ​ന്ദ്ര​ങ്ങ​ളാ​യി ഈ ​കൗ​ൺ​സി​ലു​ക​ളെ ശാ​ക്തീ​ക​രി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ് -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApprovedRegional CouncilsDubai Social Agenda 33
News Summary - Five Regional Councils have been approved
Next Story