Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഞ്ച്​ ശതമാനം വാറ്റ്​:...

അഞ്ച്​ ശതമാനം വാറ്റ്​: പാർക്കിങ്, ടോൾ ഫീസ്​ വർധിക്കും; ജൂൺ ഒന്നുമുതൽ വാറ്റ്​ നികുതി പ്രാബല്യത്തിൽ വരും

text_fields
bookmark_border
അഞ്ച്​ ശതമാനം വാറ്റ്​: പാർക്കിങ്, ടോൾ ഫീസ്​ വർധിക്കും; ജൂൺ ഒന്നുമുതൽ വാറ്റ്​ നികുതി പ്രാബല്യത്തിൽ വരും
cancel

ദുബൈ: ജൂൺ ഒന്നുമുതൽ ദുബൈ നഗരത്തിൽ പാർക്കിങ്ങിനും ടോൾ ഗേറ്റ്​ ഉപയോഗത്തിനും ചെലവേറും. എമിറേറ്റിലെ ടോൾ ഗേറ്റ്​ ഓപറേറ്ററായ സാലിക്കും പെയ്​ഡ്​ പാർക്കിങ്​ നിയന്ത്രണ സ്ഥാപനമായ പാർക്കിനും അഞ്ച്​ ശതമാനം വാറ്റ്​ നികുതി പ്രഖ്യാപിച്ചു. ജൂൺ ഒന്നു മുതൽ പുതിയ നിരക്ക്​ പ്രാബല്യത്തിൽ വരും.

വാറ്റ്​ വഴി ലഭിക്കുന്ന അധിക വരുമാനം സാമ്പത്തിക നിയമം അനുസരിച്ച്​ ഫെഡറൽ ടാക്സ്​ അതോറിറ്റിക്ക്​ കൈമാറുമെന്ന്​ സാലിക്ക്​ അറിയിച്ചു. നഗരത്തിനകത്തും പുറത്തുമുള്ള പാർക്കിങ്, സീസണൽ കാർഡുകൾ, പെർമിറ്റുകൾ, റിസർവേഷനുകൾ എന്നിവ ഉൾപ്പെടെ എല്ലാ തരം പാർക്കിങ്​ സേവനങ്ങൾക്കും​ ജൂൺ ഒന്ന്​ മുതൽ അഞ്ച്​ ശതമാനം വാറ്റ്​ ബാധകമായിരിക്കുമെന്ന്​ പാർക്കിനും വ്യക്​തമാക്കിയിട്ടുണ്ട്​​​. ജൂൺ മുതൽ നേരിട്ട്​ പണം സ്വീകരിക്കില്ല.

പകരം ഡിജിറ്റൽ പെയ്​മെന്‍റ വഴി മാത്രമേ ഫീസ്​ സ്വീകരിക്കുകയുള്ളൂ. പാർക്കിനിന്‍റെയും ആർ.ടി.എ ആപ്പ്​ വഴിയും ദുബൈ നൗ ആപ്ലിക്കേഷനിലൂടെയും എസ്​.എം.എസ്​ ആയും ഫീസ്​ അടക്കാം.

സമ്പദ്​വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുന്നതിന്‍റെ ഭാഗമായി 2018 ജനുവരി മുതൽ രാജ്യത്തെ പ്രധാന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും അഞ്ച്​ ശതമാനം വാറ്റ്​ ഏർപ്പെടുത്തിയിരുന്നു. ഇത്​ പിന്തുടർന്നാണ്​​ പാർക്കിനും സാലിക്കും വാറ്റ്​ ഏർപ്പെടുത്തിയിട്ടുള്ളത്​​. 2025ൽ തിരക്കേറിയതും അല്ലാത്തതുമായ സമയങ്ങളിൽ വ്യത്യസ്ത ചാർജുകൾ ഈടാക്കുന്ന സംവിധാനം സാലിക്ക്​ അവതരിപ്പിച്ചിരുന്നു.

രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ ആറ്​ ദിർഹവും അല്ലാത്ത സമയങ്ങളിലും നാലു ദിർഹവുമാണ്​ നിരക്ക്​​. ഇതിനൊപ്പം അഞ്ച്​ ശതമാനം വാറ്റ്​ കൂടി ചേരുന്നതോടെ തിരക്കേറിയ സമയങ്ങളിൽ ​ 6.30 ദിർഹമായും അല്ലാത്ത സമയങ്ങളിൽ 4.20 ദിർഹമായും വർധിക്കും.

ടോൾ സംവിധാനത്തിൽ വാഹനമോടിക്കുന്നവരെ രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് പിരിക്കുന്നതിനും ഉപയോഗിക്കുന്ന സാലിക് ടാഗ് നിലവിൽ നേരിട്ട് വാങ്ങുന്നതിന് 100 ദിർഹവും ഓൺലൈനായി വാങ്ങുമ്പോൾ 120 ദിർഹവുമാണ്. അതേസമയം, തിരക്കേറിയ സമയങ്ങളിൽ പാർക്കിങ്ങിന്​ നാല്​​ ദിർഹവും അല്ലാത്ത സമയങ്ങളിൽ രണ്ട്​ ദിർഹവുമാണ്​ നിരക്ക്​.

ജൂൺ മുതൽ തിരക്കേറിയ സമയങ്ങളിൽ 4.20 ദിർഹം നൽകേണ്ടി വരും. പ്രീമിയം പാർക്കിങ്​ സ്ഥലങ്ങളിൽ പാർക്കിങ്​ മേഖല അനുസരിച്ച്​ വിത്യസ്ത രീതിയിലായിരിക്കും വാറ്റ്​ നികുതി ബാധകമാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiGulf NewsVAT Taxu.a.e
News Summary - Five percent VAT: Parking and toll fees will increase; VAT tax will come into effect from June 1
Next Story