Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജ​ല​വി​ത​ര​ണ...

ജ​ല​വി​ത​ര​ണ ക​ണ​ക്ഷ​നു​ക​ളി​ൽ അ​ഞ്ചു ശ​ത​മാ​നം വ​ള​ർ​ച്ച

text_fields
bookmark_border
water supply
cancel

ദു​ബൈ: ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി പി​ന്നി​ടു​മ്പോ​ൾ ദു​ബൈ​യി​ലെ ജ​ല​വി​ത​ര​ണ ക​ണ​ക്ഷ​നു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​ഞ്ചു ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ ​അ​തോ​റി​റ്റി (ദീ​വ) അ​റി​യി​ച്ചു. ആ​റു മാ​സ​ത്തി​നി​ടെ ജ​ല​വി​ത​ര​ണ ക​ണ​ക്ഷ​നു​ക​ളു​ടെ എ​ണ്ണം​ 10,23,079ൽ ​എ​ത്തി​യ​താ​യി ദീ​വ സി.​ഇ.​ഒ​യും എം.​ഡി​യു​മാ​യ സ​ഈ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ പ​റ​ഞ്ഞു. 2022ലെ ​ആ​ദ്യ പ​കു​തി​യി​ൽ ഇ​ത്​ 9,74,514 ആ​യി​രു​ന്നു.

ദു​ബൈ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്​ വാ​ട്ട​ർ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മെ​ന്‍റ്​ സ്​​ട്രാ​റ്റ​ജി 2030ന്​ ​അ​നു​സൃ​ത​മാ​യി ദു​ബൈ​യി​ലെ ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ സു​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്താ​ൻ സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​ക​ളാ​ണ്​ ദീ​വ ന​ട​ത്തു​ന്ന​ത്. ജ​ല​സ്രോ​ത​സ്സു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ലും മി​ക​ച്ച സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​ണ്​ ദു​ബൈ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്​ വാ​ട്ട​ർ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മെ​ന്‍റ്​ സ്​​ട്രാ​റ്റ​ജി 2030.

ഇ​ത്ത​രം നൂ​ത​ന ആ​ശ​യ​ങ്ങ​ളും സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും ഉ​പ​യോ​ഗി​ച്ച്​ ജ​ല​വി​ത​ര​ണ ക​ണ​ക്ഷ​നു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക​യും ജ​ല​ന​ഷ്ടം കു​റ​ക്കാ​നും ദീ​വ​ക്ക്​ സാ​ധി​ച്ചു. 1989ൽ ​ദു​ബൈ​യി​ലെ ജ​ല​വി​ത​ര​ണ ന​ഷ്ടം 42.5 ശ​ത​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ, 2022ൽ ​ഇ​ത്​ 2.2 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​ൻ സാ​ധി​ച്ച​താ​യും അ​ൽ താ​യ​ർ പ​റ​ഞ്ഞു.

ദീ​വ​യു​ടെ പ്ര​തി​ദി​നം ഉ​പ്പു​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള ശേ​ഷി 490 ദ​ശ​ല​ക്ഷം ഇം​പീ​രി​യ​ൽ ഗാ​ല​ൻ ആ​ണ്. 2030ഓ​ടെ ഉ​പ്പു​വെ​ള്ള​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണം 100 ശ​ത​മാ​ന​വും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഊ​ർ​ജ​വും മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള ഊ​ഷ്മാ​വും ഉ​പ​യോ​ഗി​ച്ചു​ള്ള ശു​ദ്ധ ഊ​ർ​ജ മി​ശ്രി​ത​ത്തി​ൽ നി​ന്നാ​ക്കി മാ​റ്റും.

പ്ര​കൃ​തി​വാ​ത​കം ഉ​പ​യോ​ഗി​ച്ച്​ പ്ര​തി​ദി​നം 490 എം.​ഐ.​ജി.​ഡി ​ജ​ലം ശു​ദ്ധീ​ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ലോ​ക​ത്തെ ഏ​ക പ്ലാ​ന്‍റ്​ എ​ന്ന ഗി​ന്ന​സ്​ വേ​ൾ​ഡ്​ റെ​ക്കോ​ഡ്​ ജ​ബ​ൽ അ​ലി​യി​ലെ പ​വ​ർ ആ​ൻ​ഡ്​ ഡി​സാ​ലി​നേ​ഷ​ൻ പ്ലാ​ന്‍റ്​ നേ​ടി​യ​താ​യും അ​ൽ താ​യ​ർ കൂ​ട്ടി​​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water supplyconnections
News Summary - Five percent increase in water supply connections
Next Story