Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൂതി ആക്രമണത്തെ...

ഹൂതി ആക്രമണത്തെ അപലപിച്ച്​ അഞ്ചംഗ രാജ്യങ്ങളുടെ കൂട്ടായ്മ

text_fields
bookmark_border
ഹൂതി ആക്രമണത്തെ അപലപിച്ച്​ അഞ്ചംഗ രാജ്യങ്ങളുടെ കൂട്ടായ്മ
cancel
camera_altRepresentative Image

ദുബൈ: യമനിലും പുറത്തും സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്​ ഹൂതികൾ നടത്തുന്ന ആക്രമണത്തെ അപലപിച്ച്​ അഞ്ചംഗ രാജ്യങ്ങളുടെ കൂട്ടായ്മയുടെ യോഗം. യു.എ.ഇ, സൗദി, യു.എസ്​, യു.കെ, ഒമാൻ എന്നിവയാണ്​ ലണ്ടനിൽ യമനിലെ സാഹചര്യം വിലയിരുത്തുന്നതിന്​ യോഗം ചേർന്നത്​. യമനിലെ യു.എസ്​ പ്രതിനിധിയടക്കം പ​ങ്കെടുത്ത യോഗത്തിലാണ്​ ആക്രമണങ്ങളെ ശക്​തമായി അപലപിച്ചത്​. സൗദിക്കും യു.എ.ഇക്കും ആക്രമണത്തെ പ്രതിരോധിക്കുന്നതിന്​ അവകാശമുണ്ടെന്നും അക്കാര്യത്തിൽ എല്ലാ സഹായവും നൽകുമെന്നും യോഗത്തിൽ പ​ങ്കെടുത്ത രാജ്യങ്ങൾ വ്യക്​തമാക്കി.യമനിലെ യു.എൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്​ബർഗിന്‍റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങൾക്ക് അഞ്ച് രാജ്യങ്ങളും പിന്തുണ അറിയിക്കുകയും സംഘർഷം അവസാനിപ്പിക്കാൻ ചർച്ചക്ക്​ ആഹ്വാനം ചെയ്യുകയും ചെയ്​തിട്ടുണ്ട്​. യമനിലെ വിവിധ വിഭാഗങ്ങളോട്​ യു.എൻ ശ്രമങ്ങളെ പിന്തുണക്കാൻ യോഗം ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിന് പതിവായി യോഗം ചേരാനും അഞ്ച് രാജ്യങ്ങൾ തീരുമാനിച്ചു.

ഈ മാസം 17ന്​ ഹൂതികൾ അബൂദബിക്കുനേരെ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം വീണ്ടും ആക്രമണ ശ്രമമുണ്ടായെങ്കിലും യു.എ.ഇ അത്​ തകർത്തു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക്​ വിരുദ്ധമായ, സിവിലിയൻ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണങ്ങളെ ലോകരാജ്യങ്ങൾ കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Houthi attack
News Summary - Five-nation condemns Houthi attack
Next Story