അജ്മാനിലെ താമസ മേഖലകളില്‍ അഞ്ച് പാര്‍ക്കുകള്‍കൂടി
text_fieldsഅജ്മാനിലെ പാർക്കുകളിലൊന്ന്
അജ്മാന്: അജ്മാൻ നഗരസഭ ഹരിതവത്കരണ പദ്ധതിയുടെ ഭാഗമായി അഞ്ച് പാര്‍ക്കുകള്‍ കൂടി തുറക്കുന്നു. അൽ ഹീലിയോ, അൽ ജർഫ്, അൽ റഖൈബ്, അൽ റൗദ, അൽ റഗയേബ് എന്നീ പ്രദേശങ്ങളിലാണ് അഞ്ച് റെസിഡൻഷ്യൽ ഹാപ്പിനസ് പാർക്കുകൾ ഒരുക്കുന്നത്. അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വിഭാഗം ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വർഷം തോറും ഹരിത വിസ്തൃതി വർധിപ്പിക്കാനാണ് അതോറിറ്റി പദ്ധതിയിടുന്നതെന്ന് പബ്ലിക്ക് ഹെൽത്ത് ആൻഡ് എൻവയോൺമെൻറ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ ഖാലിദ് മൊയിൻ അൽ ഹൊസാനി പറഞ്ഞു. ഇതിനായി ഒരുകോടി അറുപത് ലക്ഷം ദിര്‍ഹം ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. പാർക്കിങ് സ്ഥലങ്ങൾ, സോളാർ ലൈറ്റിങ്, ആധുനിക ജലസേചന സംവിധാനം, കുട്ടികളുടെ കളിസ്ഥലങ്ങൾ, നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് പ്രത്യേക കളിസ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം അൽ ജാർഫ് ഏരിയയിൽ 5,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹാപ്പിനസ് പാർക്കിന്റെ നിർമാണം നഗരസഭ പൂർത്തിയാക്കി. അൽ നുഐമിയ മേഖലയിൽ 10,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പാര്‍ക്കാണ് ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

