ദുബൈ ഇറങ്ങി; ഇനി ഫിറ്റ്നസ് ചാലഞ്ച്
text_fieldsദുബൈ: കായികക്ഷമതയുടെ ആരവം മുഴക്കി ഫിറ്റ്നസ് ചാലഞ്ചിെൻറ ഗോദയിൽ ദുബൈ ഇറങ്ങി. ഇനി ഒരു മാസം നീളുന്ന ആരോഗ്യത്തിെൻറ ആഘോഷം. ചാലഞ്ച് വേദിയായ ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ ആദ്യ ദിനം ആയിരത്തിലധികം പേരെത്തി. നവംബർ 24 വരെ നീളുന്ന ചാലഞ്ചിൽ വ്യായാമ മുറകൾക്ക് പുറമെ ആരോഗ്യ ക്ലാസുകളും ഉണ്ടാകും. പെങ്കടുക്കുന്നവർക്ക് തങ്ങളുടെ പുരോഗതി അറിയാൻ മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയും. ക്ലാസുകളെ കുറിച്ച് അറിയാനും മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കാനും ആപ്ലിക്കേഷൻ സഹായിക്കും.ലോകത്തെ ഏറ്റവും സജീവ നഗരമായി മാറാൻ പ്രയത്നിക്കുന്ന ദുബൈ ഇത്തവണത്തെ ഫിറ്റ്നസ് ചാലഞ്ചിൽ പത്ത് ലക്ഷത്തിലധികം പേരെ പെങ്കടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സൗജന്യ സ്പോർട്സ് സംവിധാനങ്ങളും വാരാന്ത്യ ഫിറ്റ്നസ് കാർണിവലുകളും ഫിറ്റ്നസ് വില്ലേജുകളും ഒരുക്കിയിട്ടുണ്ട്.
നടത്തം, ടീം സ്പോർട്സ്, പാഡ്ൽ ബോർഡിങ്, ഗ്രൂപ്പ് ഫിറ്റ്നസ് ക്ലാസുകൾ, ഫുട്ബാൾ, യോഗ, സൈക്ലിങ് തുടങ്ങിയവ ഇതിെൻറ ഭാഗമായുണ്ടാകും. കൂടുതൽ പ്രവർത്തനോന്മുഖവും വിനോദപരവുമായിരിക്കും ഇത്തവണത്തെ ഫിസിക്കൽ ചാലഞ്ച്. സ്വയം കണ്ടെത്താനും സാമൂഹിക സംവേദനത്തിനും ആനന്ദത്തിനും അവസരമൊരുക്കുന്നതോടൊപ്പം ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗങ്ങളാണ് ചാലഞ്ചിൽ ലഭ്യമാക്കുന്നത്. കഴിഞ്ഞ വർഷം ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദാണ് ഫിറ്റ്നസ് ചാലഞ്ച് അവതരിപ്പിച്ചത്. ഒരു ദിവസം 30 മിനിറ്റ് എന്ന കണക്കിൽ ഒരു മാസം വിവിധ വ്യായാമം ചെയ്യാൻ ജനങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ചാലഞ്ച് സംഘടിപ്പിക്കുന്നത്.
ദുബൈയിലും രാജ്യവ്യാപകമായും ആരോഗ്യകരമായ ജീവിതശൈലിക്ക് ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ദുബൈ ഫിറ്റ്നസ് ചാലഞ്ചിലൂടെ തെൻറ കാഴചപ്പാടെന്ന് ഇൗ വർഷത്തെ ഫിറ്റ്നസ് ചാലഞ്ച് പ്രഖ്യാപനത്തിൽ ശൈഖ് ഹംദാൻ വ്യക്തമാക്കിയിരുന്നു. ഇതു വഴി ജനങ്ങളുടെ ആരോഗ്യം വർധിപ്പിക്കുകയും അവർ ക്ഷേമത്തോടെ ദീർഘകാലം കഴിയുന്നത് ഉറപ്പാക്കുകയും ചെയ്യാമെന്നും അേദഹം അഭിപ്രായപ്പെട്ടു. 2017ലെ ഫിറ്റ്നസ് ചാലഞ്ച് വൻ വിജയമായിരുന്നു. വിവിധ പ്രായക്കാരായ 786000 ജനങ്ങളാണ് ചാലഞ്ചിൽ പെങ്കടുത്ത്. ശരീര ഭാരം കുറച്ച് ആരോഗ്യം വീണ്ടെടുത്ത നിരവധി പേർക്ക് സമ്മാനങ്ങളും നേടാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
