ഫിറ്റ്നെസ് ചലഞ്ച്: പിന്തുണയുമായി 'ലിവ് ബെറ്റര്‍ വിത്ത് ആസ്റ്റർ'
text_fieldsദുബൈ ഫിറ്റ്നെസ് ചലഞ്ച് വില്ലേജായ കൈറ്റ് ബീച്ചില്‍ നടന്ന ആക്ടിവിറ്റികളില്‍ പങ്കെടുത്തവര്‍ക്കുളള ഗുഡീ ബാഗുകളുടെ വിതരണം ആസ്റ്റര് ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പനും ആസ്റ്റര് ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്ക്‌സ് സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചുവും ചേര്‍ന്ന് നിര്‍വഹിക്കുന്നു
ദുബൈ: ദുബൈ ഫിറ്റ്നെസ് ചലഞ്ചിന് സജീവ പിന്തുണയുമായി പരിപാടിയുടെ ഔദ്യോഗിക ഹോസ്പിറ്റല്‍ ആൻഡ് ക്ലിനിക്ക് പങ്കാളികളായ ആസ്റ്റര് ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്സ്. അല്‍ ഖവാനീജ്, ഖുറാനിക് പാര്‍ക്ക്, കൈറ്റ് ബീച്ച് എന്നിവിടങ്ങളിലെ പവിലിയനുകളിലും ഗ്രൂപ്പിെൻറ യു.എ.ഇയിലെ ആശുപത്രികളിലുമായി ദുബൈ നിവാസികള്‍ക്ക് സൗജന്യമായി പങ്കെടുക്കാന്‍ സാധിക്കുന്ന വിവിധ ഫിറ്റ്‌നസ് ആക്റ്റിവിറ്റികള്‍ സംഘടിപ്പിച്ചുവരുന്നു.ഇവക്കുപുറമേ, ഫിറ്റ്‌നെസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനുളള ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിെൻറ വീക്ഷണങ്ങള്‍ക്ക് പിന്തുണ നല്‍കി ദുബൈ നിവാസികള്‍ക്ക് ഈ മഹാമാരിയുടെ സമയത്ത് മാനസികവും ശാരീരികവുമായ ഉണര്‍വിനുളള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നു.
ആസ്റ്റര് ആരംഭിച്ച 'ലിവ് ബെറ്റര്‍ വിത്ത് ആസ്റ്റർ (LiveBetterwithAster) എന്ന ഹാഷ് ടാഗ് കാമ്പയിനിെൻറ ഭാഗമായ സൗജന്യ ഫിറ്റ്‌നസ് സെഷനുകളും ആരോഗ്യ പരിശോധന ക്യാമ്പുകളും നവംബര്‍ 28 വരെ ദുബൈ നിവാസികള്‍ക്ക് പ്രയോജനപ്പെടുത്താനാവും. ഈ പവിലിയനുകളിലെ മത്സരങ്ങളില്‍ പങ്കെടുത്ത് ആസ്റ്റര് സ്ഥാപനങ്ങളില്‍ വിനിയോഗിക്കാന്‍ സാധിക്കുന്ന ഗിഫ്റ്റ് ഹാമ്പറുകളും വൗച്ചറുകളും നേടാനും അവസരമുണ്ടാകും. കാമ്പയിനിെൻറ ഭാഗമായി പ്രത്യേക ആരോഗ്യ പരിശോധന പാക്കേജുകളില്‍ 70 ശതമാനം ഇളവും ആസ്റ്റര് വാഗ്ദാനം ചെയ്യുന്നു. 99 ദിര്‍ഹം മുതല്‍ ആരംഭിക്കുന്ന ഈ പാക്കേജുകള്‍ 2020 ഡിസംബര്‍ 31ന് മുമ്പ് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനാവും. ഈ പാക്കേജുകളെക്കുറിച്ച് കൂടുതലറിയാൻ https://www.livebetterwithaster.ae/ എന്ന സൈറ്റിലോ 04-4400 500 എന്ന നമ്പറിലോ ബന്ധപ്പെടാം. ഏഴ് രാജ്യങ്ങളിലായുളള ആസ്റ്റർ ഗ്രൂപ്പിെൻറ 19,800ലധികം ജീവനക്കാര്‍ക്കായി ആസ്റ്റര് വെല്‍ബിയിങ്ങ് പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി യു.എ.ഇയിലെ ജീവനക്കാർക്കായി ഖിസൈസ്, മന്‍ഖൂല്‍ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഫിറ്റ്‌നസ് സെഷനുകള്‍ സംഘടിപ്പിക്കുന്നു.
ഹൈ-ഇൻറന്‍സിറ്റി ഇൻറര്‍വെല്‍ ട്രെയിനിങ് (എച്ച്.ഐ.ഐ.ടി), സൂംബാ, വോളിബാള്‍, ബാഡ്മിൻറണ്‍ എന്നിവ അടുത്തുള്ള മൈതാനങ്ങളില്‍ പതിവായി സംഘടിപ്പിക്കുന്നു.ജദ്ദാഫിലെ ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബില്‍ വിവിധ ഫിറ്റ്‌നസ് ബൂട്ട് ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു. എല്ലാ യു.എ.ഇ നിവാസികള്‍ക്കും ഈ ബൂട്ട് ക്യാമ്പുകളില്‍ പങ്കെടുക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

