ഫിറ്റ്ഫോർ ഷട്ടിൽ ടൂർണമെന്‍റ്: അംജിദ് ചാമ്പ്യൻ
text_fieldsഫിറ്റ്ഫോർ ഷട്ടിൽ ടൂർണമെന്‍റിലെ വിജയികൾ
ദുബൈ: പ്രവാസികൾക്കിടയിലെ ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കി ആരോഗ്യസംരക്ഷണത്തിന് ഊന്നൽനല്കി പ്രവർത്തിക്കുന്ന ടീം ഫിറ്റ്ഫോർ ദുബൈയുടെ നേതൃത്വത്തിൽ ഷട്ടിൽ ടൂർണമെന്‍റ് സംഘടിപ്പിച്ചു. വുഡ്ലെം പാർക്ക് സ്കൂൾ അസ്‌ലെ ടെന്നീസ് അക്കാദമിയിൽ നടന്ന മത്സരങ്ങളിൽ സിംഗിൾസ്, ഡബിൾസ് ഇനങ്ങളിലായി 20 ഓളം ടീമുകൾ പങ്കെടുത്തു.
സിംഗിൾസ് മത്സരങ്ങളിൽ അംജിദ് മുഹൈസിന ചാമ്പ്യനായി. ഡബിൾസ് മത്സരങ്ങളിൽ അഫ്സൽ ആൻഡ് ടീം ജേതാക്കളായപ്പോൾ സിംഗിൾസിൽ മുഹമ്മദ് റിസാലും ഡബിൾസിൽ മുഹമ്മദ് തൗഫീറും ടീമും റണ്ണറപ്പായി.
വിജയികൾക്ക് ഐ.സി.എഫ് ദുബൈ റീജ്യൻ സെക്രട്ടറി ഷംസുദ്ദീൻ പയ്യോളി ട്രോഫികൾ വിതരണം ചെയ്തു. മുസ്തഫ കാരന്തൂർ, നൗഫൽ ചന്തപ്പുര, മുഹമ്മദ് അലി പരപ്പൻപൊയിൽ, നൗഫൽ കുനിയിൽ, ഷിഹാബ് തൂണേരി, ഷാഫി കോടാമ്പുഴ എന്നിവർ നേതൃത്വം നൽകി. മുബാറക്ക് തൃക്കരിപ്പൂർ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

