അബൂദബിയിൽ മീൻ പിടിത്ത നിയന്ത്രണം നീക്കി
text_fieldsഅബൂദബി: സുസ്ഥിരതയും ഭക്ഷ്യസുരക്ഷയും സന്തുലിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അബൂദബി പരിസ്ഥിതി ഏജന്‍സി മത്സ്യ ബന്ധനത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ബദാഹ മത്സ്യത്തെ പിടിക്കാനും വിപണിയില്‍ വില്‍ക്കാനും അനുമതി നൽകി. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ വിലയിരുത്തിയ ശേഷം പുനപ്പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ് മീൻപിടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.
അതേസമയം, മത്സ്യ ബന്ധനത്തിൽ നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് അബൂദബിയിലുടനീളം മത്സ്യസമ്പത്ത് ഉയർന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മത്സ്യബന്ധന നിയന്ത്രണം നീക്കിയത്. മല്‍സ്യത്തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക വിപണിയില്‍ മല്‍സ്യ ലഭ്യത വര്‍ധിപ്പിക്കുന്നതിനും തീരുമാനം സഹായകമാവും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

