Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷേരി, സാഫി മത്സ്യങ്ങൾ ഇന്ന്​ മുതൽ മാർക്കറ്റിലെത്തും

text_fields
bookmark_border
ഷേരി, സാഫി മത്സ്യങ്ങൾ ഇന്ന്​ മുതൽ മാർക്കറ്റിലെത്തും
cancel

അബൂദബി: രണ്ട്​ മാസത്തെ വിലക്കിന്​ ശേഷം ഷേരി, സാഫി മത്സ്യങ്ങൾ ചൊവ്വാഴ്​ച മുതൽ യു.എ.ഇ മാർക്കറ്റിലെത്തും. മത്സ്യസമ്പത്ത്​ സംരക്ഷിക്കാനായി മാർച്ച്​ ഒന്ന്​ മുതൽ ഏപ്രിൽ 30 ​വരെ ഫെഡറൽ നിയമപ്രകാരമാണ്​ ഇൗ ഇനം മത്സ്യങ്ങൾ പിടിക്കുന്നതിനും വിൽപനയും കയറ്റുമതിയും നടത്തുന്നതിനും നിരോധനമേർപ്പെടുത്തിയിരുന്നത്​.  നിയമം പാലിക്കുന്നതിൽ കണിശത പുലർത്തിയ മീൻപിടിത്തക്കാർക്കും വിൽപനക്കാർക്കും നന്ദി അറിയിക്കുന്നതായി ദുബൈ നഗരസഭയിലെ പരിസ്​ഥിതി ഡയറക്​ടർ ആലിയ ആൽ ഹമൂദി പറഞ്ഞു. മത്സ്യസമ്പത്ത്​ സംരക്ഷിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയുടെ അടയാളമാണിത്​. മത്സ്യസമ്പത്തിലുണ്ടായ വർധന വിലക്കിന്​ ശേഷം അവർക്ക്​ തന്നെ ഉപകാരപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fish-uae-gulf news
Next Story