Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യ വില കുറയുന്നു
text_fieldsbookmark_border
ഷാര്‍ജ: യു.എ.ഇ വിപണികളില്‍ കത്തി ജ്വലിച്ച് നിന്ന മീന്‍ വില കുറഞ്ഞ് തുടങ്ങി. പല മീനുകള്‍ക്കും പകുതി കണ്ട് വിലകുറഞ്ഞിട്ടുണ്ടെന്നാണ് ചന്തകളില്‍ പ്രവര്‍ത്തിക്കുന്നവരും ഉപഭോക്താക്കളും അഭിപ്രായപ്പെടുന്നത്. ഈ മാസം തുടക്കത്തില്‍ ഒരു മന്ന് (നാല് കിലോ) മത്തിക്ക് 25 ദിര്‍ഹമായിരുന്നു ചന്തയിലെ വില. ഇത് ഇപ്പോള്‍ 10 ദിര്‍ഹത്തിലെത്തിയിട്ടുണ്ട്. അയല മന്നിന് 80^-90 ദിര്ഹത്തിനിടയിലായിരുന്നു വിലയെങ്കില്‍ 50 ദിര്‍ഹത്തിനും താഴെയാണ് ഇപ്പോള്‍ വിപണി വില. ചെറിയ അയല മന്ന് 20-^25 ദിര്‍ഹത്തിന് ലഭിക്കും. യു.എ.ഇ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതും വിറ്റഴിയുന്നതുമായ മത്സ്യമാണ് അയലയും മത്തിയും. വലിയ മീനുകളായ അയക്കോറ, ആവോലി, ഹമൂര്‍ എന്നിവക്കും വിലയില്‍ കുറവുണ്ട്.
യു.എ.ഇ കടലുകളില്‍ നിന്നും കായലുകളില്‍ നിന്നും എത്തുന്ന ഷേരി, ഷാഫി എന്നീ മത്സ്യങ്ങള്‍ക്കും വിലയാറിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നത്തെുന്ന നത്തോലിക്ക് വിലയില്‍ കാര്യമായ മാറ്റമില്ല. ഗ്രൂപ്പര്‍ മത്സ്യങ്ങള്‍ക്ക് വില നന്നായി കുറഞ്ഞിട്ടുണ്ട്. ചെമ്മീന്‍ യു.എ.ഇയിലെ വരവ് മത്സ്യമാണ്. ഇന്ത്യ, പാകിസ്താന് എന്നിവിടങ്ങളില്‍ നിന്നാണ് ഇവയത്തെുന്നത്. വലുപ്പത്തിനനുസരിച്ചാണ് പണ്ട് മുതലെ ഇവയുടെ വില നിശ്ചയിക്കുന്നത്. ഇതിന് വിപണിയില്‍ കാര്യമായ വിലമാറ്റമില്ല എന്ന് കച്ചവടക്കാര്‍ പറഞ്ഞു.
സ്രാവ്, മുള്ളന്‍, ഏട്ട, പുതിയാപ്ള കോര, തളയന്, കോലാന്‍, പല്ലന്കോലി, കട്ല, തിരുത, വാള, തിരണ്ടി, പട്ടത്തി മാന്തള്, ചൂര, മോദ, വറ്റ, വേളൂരി, കണമീന്‍, പൂമീന്‍, റൂഹ തുടങ്ങിയ മത്സ്യങ്ങള്‍ക്കും വിലയില്‍ കുറവുണ്ട്. ഒമാനില്‍ നിന്നുള്ള മീന്‍ വരവ് കൂടിയതും വിലയിടിവിന് കാരണമാണ്.
അജ്മാന്, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഉണ്ടായ വര്‍ധനവും വിലയില്‍ പ്രകടം. ഇന്നും സാമ്പ്രാദായിക രീതി പിന്തുടരുന്ന മേഖലയാണ് ഇവ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story