Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചൂടു കൂടുന്നു, മീൻ...

ചൂടു കൂടുന്നു, മീൻ വിലയും പൊള്ളുന്നു

text_fields
bookmark_border
ചൂടു കൂടുന്നു, മീൻ വിലയും പൊള്ളുന്നു
cancel

അബൂദബി: വേനൽ ചൂട്​ കനക്കുന്നതിനിടയിൽ കടലും പിണങ്ങുന്നു. മീൻ വരവിൽ ഇടിവു സംഭവിച്ചതോടെ മീൻ ചന്തകളിൽ വില കുതിച്ചുയരുകയാണ്​. മത്തി മുതൽ ഹമൂർ വരെ കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടി വിലക്ക്​ വിൽക്കേണ്ട അവസ്​ഥയിലാണ്​ കച്ചവടക്കാർ. മീൻ ധാരാളം ലഭിക്കുകയും കുറഞ്ഞ വിലക്ക്​ വിൽക്കുകയും ചെയ്യുന്നതാണ്​ തങ്ങൾക്ക്​ ലാഭവും സന്തോഷവുമെന്നും ഇപ്പോൾ കൂടിയ വിലക്ക്​ വിൽക്കാൻ നിർബന്ധിതരാവുകയാണെന്നും അബൂദബി മിനാ മീൻ മാർക്കറ്റിലെ വിൽപ്പനക്കാർ പറയുന്നു.

നാലു കിലോ മത്തി 10 ദിർഹത്തിനാണ്​ കിട്ടിക്കൊണ്ടിരുന്നത്​, മീൻ ക്ഷാമം വന്നാൽ 15 ദിർഹമാവും ഇത്​. എന്നാൽ ഇപ്പോൾ നാലു കിലോ 40 ദിർഹത്തിനാണ്​ കിട്ടുന്നത്​.  ഹമൂറി​​​െൻറ മൊത്ത വിലയും ഇരട്ടിയായി. പ്രാദേശികമായി ലഭിക്കുന്ന ചില ഇനം മീനുകൾക്കു മാത്രമാണ്​ ഇപ്പോൾ വിലക്കുറവുള്ളത്​. 
മത്സ്യ ലഭ്യത ഏറെ കുറഞ്ഞിട്ടുണ്ട്​. ചൂട്​ കനത്തതോടെ മീൻ പിടുത്ത സംഘങ്ങൾക്കൊപ്പം പോകാൻ സ്വദേശി സഹായികൾ മടിക്കുന്നു.  ഏതാണ്ട്​ സെപ്​റ്റംബർ^ഒക്​ടോബർ  വരെ വിലക്കയറ്റം തുടരുമെന്നാണ്​ കരുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfish market
News Summary - fish market uae gulf news
Next Story