ബഹിരാകാശത്തെ ആദ്യ അറേബ്യൻ പാദമുദ്ര മേയിൽ അറിയാം
text_fieldsദുബൈ: അറേബ്യൻ ലോകത്ത് നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയെ മേയിൽ പ്രഖ്യാപിക്കും. 4,022 ഇമ റാത്തികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മിലിട്ടറി പൈലറ്റ് ഹസ്സ ആൽ മൻസൂറി, ശാസ്ത് രകാരൻ സുൽത്താൻ ആൽ നിയാദി എന്നിവരിൽ ഒരാളായിരിക്കും റഷ്യൻ റോക്കറ്റായ സോയൂസ് എം. എസ് 15ൽ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് കുതിക്കുക. സെപ്റ്റംബർ 25നാണ് ബഹി രാകാശ ദൗത്യമെന്ന് ഹസ്സയും സുൽത്താനും ദുബൈ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത ്തിൽ (എം.ബി.ആർ.എസ്.സി) നടത്തിയ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. യാത്രാതീയതി ന േരത്തെ റഷ്യൻ വാർത്താ ഏജൻസി ‘സ്പുട്നിക്’ പുറത്തുവിട്ടിരുന്നു.
ബഹിരാകാശ യാത്ര ക്ക് നിയോഗിക്കപ്പെടുന്നയാളെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് കരുത പ്പെട്ടിരുന്നത്. എന്നാൽ, മേയിലാണ് പ്രഖ്യാപനമെന്ന് ഇരുവരും പറഞ്ഞു. ആദ്യ ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുക്കപ്പെടാത്തയാളെ ഭാവി ദൗത്യത്തിന് നിയോഗിക്കും. ആര് ആദ്യം ബഹിരാകാശത്ത് എത്തിയാലും ഞങ്ങൾ ഒരു ടീമാണെന്നും ഞങ്ങൾക്ക് ഒരേ ദൗത്യമാണെന്നും ഇരുവരും കൂട്ടിച്ചേർത്തു. ബഹിരാകാശ യാത്രികരായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഇവർ വാർത്താസമ്മേളനം നടത്തുന്നത്. മാർച്ച് ഒന്നിന് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റിൽ എം.ബി.ആർ.എസ്.സിയുെട ആഭിമുഖ്യത്തിൽ നടത്തുന്ന പുസ്തകപ്രകാശന ചടങ്ങിൽ ഇരുവരും പെങ്കടുക്കും.
എട്ട് ദിവസമാണ് യു.എ.ഇ ബഹിരാകാശ യാത്രികൻ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ ചെലവഴിക്കുക. ഒക്ടോബർ മൂന്നിന് ഭൂമിയിലേക്ക് മടങ്ങും. റഷ്യൻ കമാൻഡർ ഒലേഗ് സ്ക്രിപോച്ക, അമേരിക്കൻ ഫ്ലൈറ്റ് എൻജിനീയർ ക്രിസ് കാസിഡി എന്നിവരായിരിക്കും യു.എ.ഇ ബഹിരാകാശ യാത്രികെൻറ കൂടെയുണ്ടാവുക. യു.എ.ഇയും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസും ഒപ്പുവെച്ച കരാർ പ്രകാരം ഏപ്രിലിലാണ് യു.എ.ഇക്കാരനെ ബഹിരാകാശത്ത് എത്തിക്കേണ്ടിയിരുന്നത്. എന്നാൽ, 2018 ഒക്ടോബറിൽ സോയൂസ് റോക്കറ്റിെൻറ മറ്റൊരു വിക്ഷേപണ ദൗത്യം മുടങ്ങിയത് ഇൗ പദ്ധതിക്ക് തടസ്സമാവുകയായിരുന്നു. റോക്കറ്റിന് സാേങ്കതിക തകരാർ കണ്ടെത്തിയ ഉടൻ യാത്രികരെ സുരക്ഷിതമായി ഭൂമിയിലെത്തിക്കുകയായിരുന്നു. വിശ്വസനീയതക്ക് പ്രശസ്തമായ ‘സോയൂസി’ൽ അപൂർവമായി മാത്രമേ ഇത്തരം തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ബഹിരാകാശ മേഖലയിൽ അപകടങ്ങൾ ഉണ്ടായേക്കാമെങ്കിലും നാം നമ്മുടെ അറിവിലും ഉപകരണങ്ങളിലും വിശ്വസിക്കണമെന്ന് സുൽത്താൻ ആൽ നിയാദി അഭിപ്രായപ്പെട്ടു.
34കാരനായ ഹസ്സ ആൽ മൻസൂറി ഖലീഫ ബിൻ സായിദ് എയർ കോളജിൽനിന്ന് ഏവിയേഷൻ സയൻസിലും മിലിട്ടറി ഏവിയേഷനിലും ബിരുദം നേടിയിട്ടുണ്ട്. 14 വർഷത്തെ മിലിട്ടറി ഏവിയേഷൻ പരിചയമുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പരിശീലന പരിപാടികളിൽ പെങ്കടുത്തു. വിമാനം പറത്താനുള്ള യോഗ്യത നേടിയ ഹസ്സ എഫ്^16ബി60 വിമാനത്തിെൻറ പൈലറ്റാണ്.
37കാരനായ സുൽത്താൻ ആൽ നിയാദി വിവരചോർച്ച തടയൽ സാേങ്കതികവിദ്യയിൽ ആസ്േട്രലിയയിലെ ഗ്രിഫിത് സർവകലാശാലയിൽനിന്ന് പി.എച്ച്.ഡി നേടിയിട്ടുണ്ട്. ഇതേ സർവകലാശാലയിൽനിന്ന് തന്നെ ഇൻഫർമേഷൻ^നെറ്റ്വർക് സെക്യുരിറ്റിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. യു.കെയിലെ ബ്രൈറ്റൺ സർവകലാശാലയിൽനിന്ന് ഇലക്ട്രോണിക്സ്^കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിലായിരുന്നു ബിരുദം.
‘യു.എ.ഇ പതാകയും കുടുംബ ഫോേട്ടാകളും കൊണ്ടുപോകും’
ദുബൈ: യു.എ.ഇയുടെ പ്രഥമ ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ടാൽ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനായി ഹസ്സ ആൽ മൻസൂറിയും സുൽത്താൻ ആൽ നിയാദിയും കരുതിവെച്ചിരിക്കുന്നത് യു.എ.ഇ പതാകയും കുടുംബ ഫോേട്ടാകളും പുസ്തകങ്ങളും. ബഹിരാകാശ കേന്ദ്രത്തിൽ ലഭിക്കുന്ന ഭക്ഷണവുമായി ഇരുവരും താദാത്മ്യം പ്രാപിച്ചിട്ടുണ്ട്. റഷ്യയിലെ പരിശീലന കാലയളവിൽ ബഹിരാകാശത്ത് ലഭിക്കുന്ന ഭക്ഷണം മാത്രമാണ് സുൽത്താൻ കഴിച്ചിരുന്നത്.
ബഹിരാകാശ യാത്രികനാകാൻ അപേക്ഷ സമർപ്പിച്ചത് രക്ഷിതാക്കളെ അറിയിച്ചിരുന്നില്ലെന്ന് സുൽത്താൻ പറഞ്ഞു. എല്ലാ മെഡിക്കൽ പരീക്ഷകളും വിജയിക്കുന്നത് വരെ ഇക്കാര്യം രഹസ്യമാക്കി വെച്ചു. ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെെട്ടന്ന വിവരം ഉടൻ ഒൗദ്യോഗികമായി അറിയിക്കുമെന്ന് ഫോൺ വന്നു.
പത്ത് മിനിറ്റിന് ശേഷമാണ് ആ സ്ഥിരീകരണ ഫോൺ എത്തിയത്. ആ പത്ത് മിനിറ്റ് തനിക്ക് പത്ത് വർഷമായി തോന്നിയെന്നും സുൽത്താൻ കൂട്ടിച്ചേർത്തു.
റഷ്യയിലെ എല്ലാ പരിശീലനവും റഷ്യൻ ഭാഷയിലായിരുന്നുവെന്നും അതിനാൽ ആ ഭാഷ പഠിക്കേണ്ടി വന്നുവെന്നും ഹസ്സ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
