ഫുജൈറയിൽ ആദ്യ തലാൽ മാർക്കറ്റ് തുറന്നു
text_fieldsഫുജൈറയിലെ ആദ്യ തലാൽ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുന്നു
ഫുജൈറ: എമിറേറ്റിലെ ആദ്യ തലാൽ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. പ്രമുഖ വ്യക്തികളുടെയും തലാൽ ഗ്രൂപ്പ് ഡയറക്ടർമാരുടെയും സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റർ ശ്രീശാന്ത് പ്രത്യേകാതിഥിയായി പങ്കെടുത്തു.
ഫുജൈറയിലെ പ്രധാന ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന തലാൽ മാർക്കറ്റ്, 25,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ലോറും അടങ്ങിയ രണ്ട് നിലകളിൽ വ്യാപിച്ചുകിടക്കുന്നതാണ്. വിശാലമായ പാർക്കിങ് സൗകര്യവും ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഷോപ്പിങ് അനുഭവവുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി വമ്പിച്ച ഓഫറുകളും മൂന്ന് ദിവസം ആഘോഷ പരിപാടികളും നടന്നു. സെലിബ്രിറ്റി കലാകാരന്മാരുടെ ലൈവ് പെർഫോമൻസ്, മാജിക് ഷോ, കരോക്കെ സംഗീതം, രിഗാഗ്, ലുഖൈമാത്ത്, ഗുവാവ ടീ, തുർക്കിഷ് ഡ്രിങ്ക് പോലുള്ള വിഭവങ്ങൾ, ഫേസ് പെയിന്റിങ്, മെഹന്തി, കുട്ടികൾക്കുള്ള ഗെയിമുകൾ, അറബിക് ഡാൻസ്, മുട്ടിപ്പാട്ട് തുടങ്ങിയ കലാ പരിപാടികൾ അരങ്ങേറി. ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഉൽപന്നങ്ങൾക്ക് പ്രത്യേക വിലക്കുറവിലും ലഭ്യമാക്കിയിരുന്നു.
ഫുജൈറയിലും വടക്കൻ എമിറേറ്റുകളിലുമായി ശൃംഖല വ്യാപിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ച് ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവേ തലാൽ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഫുജൈറയിലെ ആദ്യ സ്റ്റോർ ആരംഭിക്കുന്നത് ഞങ്ങൾക്കു വലിയ അഭിമാനമാണ്.
ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ആകർഷകമായ ഓഫറുകളും സമഗ്രമായ ഷോപ്പിങ് അനുഭവവും ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം -തലാൽ ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു. യു.എ.ഇയിലെ ഏറ്റവും വേഗത്തിൽ വളരുന്ന റീട്ടെയിൽ ചെയിൻ ആയ തലാൽ ഗ്രൂപ്പ്, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ഡിപ്പാർട്മെന്റ് സ്റ്റോറുകൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിൽ മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

