Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആദ്യ സ്വകാര്യ...

ആദ്യ സ്വകാര്യ മൃഗാശുപത്രിയും കോളജും​ അജ്​മാനിൽ ഒരുങ്ങുന്നു

text_fields
bookmark_border
ആദ്യ സ്വകാര്യ മൃഗാശുപത്രിയും കോളജും​ അജ്​മാനിൽ ഒരുങ്ങുന്നു
cancel
camera_alt

സ്വകാര്യ മേഖലയിൽ നിർമിക്കുന്ന ആദ്യ വെറ്ററിനറി ആശുപത്രിയുടെ തറക്കല്ലിടൽ ചടങ്ങിൽ അജ്​മാൻ ​റുളേഴ്​സ്​ കോർട്ട്​ ചെയർമാൻ ശൈഖ്​ ഡോ. മാജിദ്​ ബിൻ സഈദ്​ അൽ നുഐമിയും തുംബെ ഗ്രൂപ്പ്​ സ്ഥാപകൻ ഡോ. തുംബെ മെയ്തീനും

അജ്​മാൻ: യു.എ.ഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും ആശുപത്രിയും അജ്​മാനിൽ ഒരുങ്ങുന്നു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ ​പ്രമുഖ സ്ഥാപനമായ തുംബെ ഗ്രൂപ്പാണ്​ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൃഗാശുപത്രിയും കോളജും നിർമിക്കുന്നത്​​. ചെറുതും വലുതുമായ മൃഗങ്ങളുടെ സംരക്ഷണവും ​വെറ്ററിനറി രംഗത്ത്​ പുതുതലമുറ ഡോക്ടർമാരെ വാർത്തെടുക്കുകയുമാണ്​ ലക്ഷ്യം.

അജ്​മാൻ കിരീടാവകാശിയും അജ്​മാൻ എക്സിക്യുട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ അമ്മാർ ബിൻ ഹുമൈദ്​ അൽ നുഐമി മുഖ്യാതിഥിയായ ചടങ്ങിൽ പുതിയ സംരംഭത്തിന്​​​ തറക്കല്ലിട്ടു. തുംബെ ഗ്രൂപ്പ്​ സ്ഥാപകൻ ഡോ. തുംബെ മൊയ്തീനും ചടങ്ങിൽ സന്നിഹിതനായിരുന്നു. യു.എ.ഇയിൽ വെറ്ററിനറി വിദ്യാഭ്യാസത്തിനായി നിലവിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത്​ സർക്കാർ സ്ഥാപനങ്ങളേയും വിദേശ സ്ഥാപനങ്ങളേയുമാണ്​. തുംബെ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ സ്വകാര്യ മേഖലയിൽ​ പുതിയ ആശുപത്രി വരുന്നതോടെ ഈ രംഗത്തുള്ള വിടവ്​ നികത്താനാകുമെന്ന്​ ഡോ. തുംബെ മൊയ്തീൻ പറഞ്ഞു. ഡോക്ടർ ഓഫ്​ വെറ്ററിനറി മെഡിസിൻ (ഡി.വി.എം) ബിരുദ കോഴ്​സാണ്​ കോളജ്​ വാഗ്ദാനം ചെയ്യുന്നത്​.

നായകൾ, പൂച്ചകൾ, വേറിട്ട വളർത്തുമൃഗങ്ങൾ, കുതിരകൾ, ഒട്ടകങ്ങൾ, കന്നുകാലികൾ തുടങ്ങിയവക്കുള്ള ആധുനിക ചികിത്സയാണ്​ ആശുപത്രി വാഗ്ദാനം ചെയ്യുന്നത്​. മൃഗങ്ങൾക്കുള്ള മരുന്നുകൾ, ഫാം മാനേജ്​മെന്‍റ്​, കന്നുകാലികളുടെ ആരോഗ്യം എന്നിവയിൽ പരിശീലനം നൽകുന്നതിനായി ടീച്ചിങ്​ ഫാമും അടുത്ത ഘട്ടത്തിൽ ആസൂത്രണം ചെയ്യുന്നുണ്ടെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmangulfUAEVeterinary Hospital
News Summary - First private veterinary hospital and college set to open in Ajman
Next Story