റാസല്‍ഖൈമയിലെ ആദ്യരാത്രി ചന്ത വിജയം
text_fieldsറാസൽ ഖൈമയിലെ നൈറ്റ് മാർക്കറ്റ്
റാസല്‍ഖൈമ: നിവാസികളും സന്ദർശകർക്കും പുതിയ ഷോപ്പിങ് അനുഭവം സമ്മാനിച്ച് റാസൽഖൈമയിലാരംഭിച്ച ആദ്യ നൈറ്റ് മാർക്കറ്റിൽ വൻ തിരക്കേറുന്നു. ശൈത്യകാലം വന്നതോടെ, സുഖകരമായ കാലാവസ്ഥയിൽ കുട്ടികൾക്കും കുടുംബത്തിനുമൊപ്പം ഒട്ടേറെ പേരാണ് റാക് എക്സ്പോ സെന്ററിൽ പ്രവർത്തിക്കുന്ന രാത്രി ചന്തയിലെത്തുന്നത്. പ്രാദേശിക ഉല്പന്നങ്ങളുടെ വിപണനവും സാമൂഹിക ഇടപെടലുകളും ലക്ഷ്യമാക്കി റാക് രണ്ടാഴ്ച മുമ്പാണ് നൈറ്റ് മാര്‍ക്കറ്റിന് തുടക്കമായത്.
വില്പനശാലകളോടൊപ്പം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വിനോദ കേന്ദ്രങ്ങളും ഒരുക്കിയാണ് നൈറ്റ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 4.30 മുതല്‍ രാത്രി 10.30 വരെയാണ് പ്രവര്‍ത്തന സമയം. വസ്ത്രശേഖരം, സുഗന്ധ ദ്രവ്യങ്ങള്‍, കരകൗശല വസ്തുക്കള്‍, നാടന്‍ ഭക്ഷണങ്ങള്‍, ഇലക്ട്രോണിക്സ് തുടങ്ങി വ്യത്യസ്ത ഉല്പന്നങ്ങള് ഒരുക്കി 80ഓളം ചില്ലറ വില്പന കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. അറബ് പഴമയുടെ പൈതൃകം വിളിച്ചോതുന്ന ചന്തയിലേക്ക് പ്രവേശനം സൗജന്യമാണ്. പരമ്പരാഗത അറബ് നൃത്തച്ചുവടുകളും ഗാനങ്ങളും നിശ്ചിത സമയങ്ങളിൽ ഇവിടെ അരങ്ങേറുന്നുണ്ട്. ആഹ്ലാദകരമായ അനുഭവമാണ് ഈ രാത്രി ചന്ത നല്‍കുന്നതെന്നാണ് കുടുംബവുമായത്തെുന്ന സന്ദര്‍ശകര്‍ സാക്ഷ്യപ്പെടുത്തുന്നത്. തദ്ദേശീയർക്കൊപ്പം മലയാളികൾ ഉൾപ്പെടെ വിദേശികളും റാക് നൈറ്റ് മാർക്കറ്റിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

