ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയിൽ ആദ്യ ഇമാറാത്തി വനിത
text_fieldsഡോ. ഫരീദ അൽ ഹുസ്നി
ദുബൈ: ലോകാരോഗ്യ സംഘടനയുടെ മഹാമാരി പ്രതിരോധ ഉപദേശക സംഘത്തിൽ ആദ്യമായി ഒരു ഇമാറാത്തി വനിതയും ഇടംപിടിച്ചു. യു.എ.ഇയുടെ ആരോഗ്യകാര്യ വക്താവ് ഡോ. ഫരീദ അൽ ഹുസ്നിക്കാണ് അംഗീകാരം. 2024 വരെ ഡോ. ഫരീദ ലോകാരോഗ്യ സംഘടനയുടെ ഉപദേശ സംഘത്തിലുണ്ടാകും. യു.എ.ഇയുടെ ഔദ്യോഗിക ആരോഗ്യവക്താവ് എന്നതിനുപുറമെ അബൂദബി പബ്ലിക് ഹെൽത്ത് സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഡോ. ഫരീദ.
പകർച്ചവ്യാധി വിദഗ്ധ എന്ന നിലയിൽ ഡോ. ഫരീദയുടെ വൈദഗ്ധ്യമാണ് ലോകാരോഗ്യ സംഘടനയുടെ പാൻഡമിക് ഇൻഫ്ലൂവൻസ പ്രിപയേർഡ്നസ് ഫ്രെയിംവർക്കിലേക്ക് ഇവരെ എത്തിച്ചത്. പകർച്ചവ്യാധികളെ കുറിച്ച മുന്നറിയിപ്പ് സംവിധാനം ശക്തമാക്കുന്നതിനും വികസ്വരരാജ്യങ്ങളിലേക്ക് രോഗപ്രതിരോധ മരുന്നുകളുടെ വിതരണം കൂടുതൽ സജീവമാക്കുന്നതിനും ഡോ. ഫരീദയുടെ വൈദഗ്ധ്യം ഉപയോഗിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ലോകാരോഗ്യ സംഘടന വാർത്താകുറിപ്പിൽ അറിയിച്ചു. കോവിഡ് കാലത്ത് മാധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്ന ഇവർ സാധാരണക്കാർക്കും സുപരിചിതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

