തുംബെ ഇന്റർനാഷനൽ റിസർച് ഗ്രാന്റിന്റെ ആദ്യ ബാച്ചിന് സമാപനം
text_fieldsതുംബെ ഇന്റർനാഷനൽ റിസർച്ച് ഗ്രാന്റി (ടി.ഐ.ആർ.ജി)ന്റെ ആദ്യ ബാച്ചിന്റെ അവാർഡ് ദാന ചടങ്ങ്
അജ്മാൻ: തുംബെ ഗ്രൂപ്പിന്റെ പിന്തുണയോടെ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി (ജി.എം.യു) ആരംഭിച്ച തുംബെ ഇന്റർനാഷനൽ റിസർച് ഗ്രാന്റി (ടി.ഐ.ആർ.ജി)ന്റെ ആദ്യ ബാച്ച് വൻ വിജയത്തോടെ സമാപിച്ചു. ഏപ്രിൽ 15ന് യൂനിവേഴ്സിറ്റിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി മുഖ്യാതിഥിയായി പങ്കെടുത്തു.
റൂളേഴ്സ് കോർട്ട് ചെയർമാനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശൈഖ് ഡോ. മജീദ് ബിൻ സഈദ് അൽ നുഐമി ആദ്യ ബാച്ചിലെ ഗവേഷണ വിജയികൾക്ക് ഗ്രാന്റുകൾ സമ്മാനിച്ചു.
ആകെ 30 ലക്ഷം ദിർഹമാണ് ഗ്രാന്റായി അനുവദിച്ചിരുന്നത്. പെർസിഷൻ മെഡിസിൻ, ഡ്രഗ് ഡിസ്കവറി ആൻഡ് കാൻസർ ഇമ്യൂണോളജി, പോപുലേഷന ഹെൽത്ത് റിലേറ്റട് ടു ഡയബറ്റിസ്, ഹെൽത്തി ഏജിങ് ആൻഡ് റീജനറേറ്റീവ് മെഡിസിൻ, എ.ഐ, ഇൻഫോർമാറ്റിക്സ് ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ ഹെൽത്ത് കെയർ മാനേജ്മെന്റ്, ഹെൽത്ത് ഇകണോമിക്സ്, ഇന്നേവേഷൻ ഇൻ ഹെൽത്ത് പ്രൊഫഷൻസ് എജുക്കേഷൻ എന്നിവ ഉൾപ്പെടെ 14 ഗവേഷണ പദ്ധതികൾക്കാണ് ഗ്രാൻഡ് അനുവദിച്ചത്.
തുംബെ ഗ്രൂപ്പിന്റെ പിന്തുണയോടെ നടന്ന ഗവേഷണങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 34 സർവകലാശാലകളിൽനിന്നായി 192 അപേക്ഷകളാണ് ലഭിച്ചിരുന്നത്. അവാർഡ് ദാന ചടങ്ങിൽ തുംബെ ഗ്രൂപ് സ്ഥാപകനും പ്രിഡന്റുമായ ഡോ. തുംബെ മൊയ്തീൻ അധ്യക്ഷത വഹിച്ചു.
ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി ആക്ടിങ് ചാൻസലർ പ്രൊഫസർ മന്ദ വെങ്കട്ടരമണ, ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി റിസർച്ച് വൈസ് ചാൻസലർ പ്രൊഫ. സലീം ചൗഹിബ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.