Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജീവൻരക്ഷ പരിശീലനം

ജീവൻരക്ഷ പരിശീലനം

text_fields
bookmark_border
ജീവൻരക്ഷ പരിശീലനം
cancel
camera_alt

ഷാർജ ഇന്ത്യൻ സ്കൂൾ, ജുവൈസയിലെ സോഷ്യൽ അവയർനെസ് ക്ലബിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹൃദയ-ശ്വാസകോശ പുനരുജ്ജീവന പ്രക്രിയയുടെ പരിശീലന പരിപാടി 

ഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ, ജുവൈസയിലെ സോഷ്യൽ അവയർനെസ് ക്ലബിന്‍റെ നേതൃത്വത്തിൽ ദുബൈ ഹാർട്ട് സിറ്റിയും ദുബൈ ആരോഗ്യ വിഭാഗവുമായി സഹകരിച്ച് ഹൃദയ-ശ്വാസകോശ പുനരുജ്ജീവന പ്രക്രിയയുടെ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജീവൻ രക്ഷിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അധ്യാപകരെ ഈ ജീവൻ രക്ഷാനൈപുണ്യത്തിൽ പരിശീലിപ്പിക്കുന്നതിനുമായാണ് പരിശീലനം ഒരുക്കിയതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ പറഞ്ഞു.

200ലധികം അധ്യാപകരാണ് വിജയകരമായി പരിശീലനം പൂർത്തിയാക്കി ഹൃദയ-ശ്വാസകോശ പുനരുജ്ജീവന പ്രക്രിയ (സി.പി.ആർ) സർട്ടിഫിക്കറ്റ് നേടിയത്. വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, ഹെഡ്മിസ്ട്രസ് ദീപ്തി ടോംസി, സോഷ്യൽ അവയർനെസ് ക്ലബ് കോഓർഡിനേറ്റർ ഫെബിന റഷീദ് എന്നിവർ അധ്യാപകർക്ക് മാർഗനിർദേശങ്ങൾ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - First aid and CPR training
Next Story