ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം: ആളപായമില്ല
text_fieldsഷാര്‍ജ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തം
ഷാര്‍ജ: വ്യവസായ മേഖല 13ല്‍ തിങ്കളാഴ്ച രാവിലെ 10.15നുണ്ടായ തീപിടിത്തത്തില്‍ മരക്കമ്പനി കത്തിനശിച്ചു. അപകടകാരണം പരിശോധിക്കുകയാണെന്നും ആളപായം ഉണ്ടായിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. മരങ്ങളും അനുബന്ധ സാമഗ്രികളും കത്തിയതിെൻറ ഗന്ധവും പുകയും പ്രദേശത്താകെ തിങ്ങിനിറഞ്ഞിരുന്നു. വിവിധ യൂനിറ്റുകളില്നിെന്നത്തിയ സിവില്‍ ഡിഫന്‍സ് വേഗത്തില്‍ പ്രവര്‍ത്തിച്ചതിനാൽ വന്‍ ദുരന്തം ഒഴിവായി. തീ കെടുത്തിയ ശേഷം തണുപ്പിക്കല്‍ പ്രവര്‍ത്തനം ആരംഭിച്ചു. വന്‍ നാശനഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

