ഉമ്മുൽ ഖുവൈനിൽ തീപിടിച്ച കെട്ടിടത്തിൽ നിന്ന് 50 േപരെ ഒഴിപ്പിച്ചു
text_fieldsദുബൈ: ഉമ്മുൽ ഖുൈവനിലെ താമസ സ്ഥലത്തുണ്ടായ തീ പിടിത്തം സിവിൽ ഡിഫൻസിെൻറ സമേയാചിത ഇടപെടലിൽ നിയന്ത്രിക്കാനായി. ഉമ്മുൽ ഖുവൈൻ പഴയ വ്യവസായ േമഖലയിലെ ഫ്ലാറ്റിലാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്. വിവരമറിഞ്ഞയുടൻ അഗ്നിശമന േസന പ്രേദശത്ത് പറന്നെത്തുകയായിരുന്നുവെന്ന് ഉമ്മുൽഖുവൈൻ സിവിൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കി. ആർക്കും പരിക്കില്ല. അമ്പതിേലറെ ആളുകളെ കെട്ടിടത്തിൽ നിന്നും സമീപ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. തീയണച്ച േശഷം തുടർനടപടികൾക്കായി കെട്ടിടം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ് ഡയറക്ടർ ലഫ്േകണൽ സലീം ഹമദ് ബിൻ ഹംസ, അഡ്മിൻ ഒാഫീസർ േമജർ അഹ്മദ് ബുഹറുൻ, കാപ്റ്റൻ റാശിദ് ജാസ്സിം, ഫസ്റ്റ് ലഫ്റ്റനൻറ് അലി സലീം എന്നിവർ േനതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
