Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഗ്നിബാധ തടയൽ; ബുർജ്...

അഗ്നിബാധ തടയൽ; ബുർജ് ഖലീഫയിൽ മോക് ഡ്രിൽ നടത്തി

text_fields
bookmark_border
അഗ്നിബാധ തടയൽ; ബുർജ് ഖലീഫയിൽ മോക് ഡ്രിൽ നടത്തി
cancel

ദുബൈ: ആഘോഷവേള അടുത്ത സാഹചര്യത്തിൽ ദുബൈ ബുർജ്​ ഖലീഫ കെട്ടിടത്തിെൻറ സുരക്ഷ പരിശോധിക്കുന്നതിനായി അഗ്നിശമനസേന മോക് ഡ്രിൽ സംഘടിപ്പിച്ചു. ദുബൈ ഷോപ്പിങ് ഫെസ്​റ്റിവൽ, ക്രിസ്മസ്, ന്യൂഇയർ തുടങ്ങി ആഘോഷങ്ങളുടെ വാരമാണ് വരുന്നത്. അതിനാൽ, താമസക്കാരുടെയും അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താനും വലിയ അഗ്നിബാധയുണ്ടായാൽ സുരക്ഷിതമായി തടയുന്നത് സംബന്ധിച്ച് അവബോധം നൽകാനുമായാണ് തിങ്കളാഴ്ച രാവിലെ 10.30ഓടെ ബുർജ് ഖലീഫയിൽ മോക് ഡ്രിൽ നടത്തിയത്.

എല്ലാ വർഷവും സ്ഥിരമായി സംഘടിപ്പിക്കുന്നതാണ് ഇത്തരം മോക് ഡ്രില്ലുകളെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ നടക്കുന്ന വാർഷിക പുതുവത്സരാഘോഷത്തിനുള്ള ഒരുക്കങ്ങൾക്കുകൂടി സഹായകരമാകുന്നതായിരുന്നു മോക് ഡ്രിൽ. കോവിഡ് തീർത്ത പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും പ്രതീക്ഷാനിർഭരമായൊരു പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് ദുബൈ ബുർജ് ഖലീഫ. 2021 പുതുവത്സരാഘോഷം ഗംഭീര വെടിക്കെട്ടുകൾ തീർത്തും ലൈറ്റ് ആൻഡ് ലേസർ ഷോ ഒരുക്കിയും ആഘോഷിക്കുമെന്ന് ബുർജ് ഖലീഫ ഡെവലപ്പർ എമാർ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. സന്ദർശകരുടെ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തി നടത്തുന്ന പുതുവത്സരാഘോഷം, ദുബൈ സർക്കാർ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചാണ് സംഘടിപ്പിക്കുന്നത്. കവാടങ്ങളിൽ തെർമൽ കാമറകൾ, സാമൂഹിക അകലം, സമ്പർക്കരഹിത പേമെൻറുകൾ, അണുമുക്തമാക്കൽ ഉൾപ്പെടെ പ്രതിരോധ നടപടികൾ കൈക്കൊള്ളുമെന്ന് എമാർ വ്യക്തമാക്കി.

ബുർജ് ഖലീഫയിൽ നടക്കുന്ന പുതുവത്സര ആഘോഷരാവ് ആഗോളതലത്തിൽ പ്രാദേശിക സമയം രാത്രി 8.30 മുതൽ mydubainewyear.com സൈറ്റിൽ തത്സമയം സംപ്രേഷണം ചെയ്യും. 'ലോകോത്തര അനുഭവങ്ങൾ‌ കൈമാറുന്നത് എമാറിെൻറ ഡി‌.എൻ.‌എയുടെ ഭാഗമാണ്. ഈ വർഷം‌ അതിലും വലിയ ഗാല ഇവൻറാണ് ഞങ്ങൾ സമ്മാനിക്കുന്നത്. ലോകം വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. എങ്കിലും ഞങ്ങൾ ഐക്യത്തിലാണ് പ്രതീക്ഷയുടെയും സന്തോഷത്തിെൻറയും പ്രത്യാശനിർഭരമായൊരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നത്' -ഡൗൺ‌ടൗൺ‌ ദുബൈയിലെ പുതുവത്സരാഘോഷത്തെക്കുറിച്ച് എമാറിെൻറ സ്ഥാപകനായ മുഹമ്മദ്‌ അലബ്ബർ‌ പറഞ്ഞു. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ദുബൈ മാൾ ടെറസ് എന്നിവിടങ്ങളിലെ റസ്​റ്റാറൻറുകളും ഹോട്ടലുകളും പുതുവത്സരാഘോഷ വേളയിൽ സജീവമാകും. ആഘോഷങ്ങൾക്കായി ബുക്കിങ്​ തുടങ്ങിയതായും എമാർ അറിയിച്ചു. ഭക്ഷണ, പാനീയ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാനും വലിയ സ്‌ക്രീനിൽ ലോകമെമ്പാടുമുള്ള പുതുവത്സരാഘോഷ പരിപാടികൾ കാണാനും ബുർജ് പാർക്ക് കുടുംബങ്ങളെ ക്ഷണിക്കുന്നതായും എമാർ ഗ്രൂപ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burj KhalifaMock drillFire prevention
Next Story