Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതീ​യാ​ളു​ന്ന...

തീ​യാ​ളു​ന്ന കെ​ട്ടി​ട​ത്തി​ൽ​ നി​ന്ന്​ അ​മ്മ കു​ഞ്ഞി​നെ താ​ഴേ​ക്കി​ട്ട്​​ ര​ക്ഷി​ച്ചു

text_fields
bookmark_border
തീ​യാ​ളു​ന്ന കെ​ട്ടി​ട​ത്തി​ൽ​ നി​ന്ന്​ അ​മ്മ കു​ഞ്ഞി​നെ താ​ഴേ​ക്കി​ട്ട്​​ ര​ക്ഷി​ച്ചു
cancel

അ​ജ്​​മാ​ൻ: തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​െ​ൻ​റ ര​ണ്ടാം നി​ല​യി​ൽ​നി​ന്ന്​ മൂ​ന്ന്​ വ​യ​സ്സു​ള്ള കു​ട്ടി​യ െ അ​മ്മ താ​ഴേ​ക്കി​ട്ട്​ ര​ക്ഷി​ച്ചു. പു​റ​ത്തെ ആ​ളു​ക​ളെ വി​ളി​ച്ചു​കൂ​ട്ടി അ​വ​രു​ടെ കൈ​ക​ളി​ലേ​ക്ക്​ ജ​ ന​ലി​ലൂ​ടെ​യാ​ണ്​ കു​ട്ടി​യെ എ​റി​ഞ്ഞു​കൊ​ടു​ത്ത​ത്. ആ​ളു​ക​ൾ കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി സ്വീ​ക​രി​ച് ചു. ശേ​ഷം ഏ​ഷ്യ​ക്കാ​രി​യാ​യ സ്​​ത്രീ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ താ​ഴേ​ക്ക്​ ചാ​ടി.


അ​ജ്​​മാ​ൻ അ​ൽ നു​െ​എ​മി​യി​ലെ ഇ​രു നി​ല കെ​ട്ടി​ട​ത്തി​നാ​ണ്​ ഞാ​യ​റാ​ഴ്​​ച തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന്​ പൊ​ലീ​സും അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും സം​ഭ​വ​സ്​​ഥ​ല​ത്തേ​ക്ക്​ കു​തി​ച്ചു. അ​വ​ർ എ​ത്തു​ന്ന​തി​ന്​ മു​മ്പ്​ ത​ന്നെ സ്​​ത്രീ കു​ട്ടി​യെ ത​ാ​ഴേ​ക്കി​ട്ട ശേ​ഷം പു​റ​ത്തേ​ക്ക്​ ചാ​ടു​ക​യാ​യി​രു​ന്നു.
ഇ​തേ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന ഒ​രു അ​റേ​ബ്യ​ൻ വം​ശ​ജ​നും ര​ണ്ടാം നി​ല​യി​ൽ​നി​ന്ന്​ ചാ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കും ഏ​ഷ്യ​ക്കാ​രി​യാ​യ സ്​​ത്രീ​ക്കും പ​രി​ക്കു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യ​ൽ പ്ര​വേ​ശി​പ്പി​ച്ചു.


കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ഏ​ഴം​ഗ​ങ്ങ​ളു​ള്ള കു​ടും​ബ​ത്തെ അ​ഗ്​​നി​ശ​മ​ന സേ​ന ര​ക്ഷി​ച്ച​താ​യി അ​ജ്​​മാ​ൻ സി​വി​ൽ ഡി​ഫ​ൻ​സ്​ സെ​േ​ൻ​റ​ഴ്​​സ്​ വ​കു​പ്പ്​ ​ഉ​പ മേ​ധാ​വി ലെ​ഫ്​​റ്റ​ന​ൻ​റ്​ കേ​ണ​ൽ റാ​ഇ​ദ്​ അ​ൽ സ​ആ​ബി വ്യ​ക്​​ത​മാ​ക്കി. ഇ​ട​നാ​ഴി​യി​ൽ വെ​ച്ചി​രു​ന്ന വാ​ഷി​ങ്​ മെ​ഷീ​നി​ൽ​നി​ന്നും റ​ഫ്രി​​ജ​റേ​റ്റ​റി​ൽ​നി​ന്നു​മാ​ണ്​ തീ ​പ​ട​ർ​ന്ന​തെ​ന്ന്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്​​ത​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsfire news
News Summary - fire news-uae-uae news
Next Story