Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ ഹൂതി...

അബൂദബിയിൽ ഹൂതി ആക്രമണം; രണ്ട്​ ഇന്ത്യക്കാരടക്കം മൂന്നു മരണം

text_fields
bookmark_border
അബൂദബിയിൽ ഹൂതി ആക്രമണം; രണ്ട്​ ഇന്ത്യക്കാരടക്കം മൂന്നു മരണം
cancel

അബൂദബി: ഹൂതി ആക്രമണത്തെ തുടർന്ന്​ യു.എ.ഇയുടെ തലസ്ഥാന നഗരിയിലെ രണ്ടിടങ്ങളിൽ തിങ്കളാഴ്ച രാവിലെയുണ്ടായ സ്​ഫോടനത്തിലും അഗ്​നിബാധയിലും ഇന്ത്യക്കാരടക്കം മൂന്നുപേർ മരിച്ചു. വ്യവസായ മേഖലയായ മുസഫയിൽ മൂന്ന്​ പെട്രോളിയം ടാങ്കുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്​ഫോടനത്തിലാണ്​ മരണമെന്ന്​ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

സംഭവം സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുള്ള യമനിലെ ഹൂതി ഭീകരരുടെ ആക്രമണമാണെന്ന്​ യു.എ.ഇ പ്രസിഡന്‍റിന്‍റെ പ്രത്യേക ഉപദേശകൻ ഡോ. അൻവർ ഗർഗാഷും യു.എ.ഇ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. യു.എ.ഇ അധികൃതർ സുതാര്യമായും ഉത്തരവാദിത്തത്തോടെയും വിഷയത്തിൽ ഇടപെടുന്നുണ്ടെന്നും മേഖലയുടെ സുരക്ഷിതത്വത്തെ ദുർബ​ലപ്പെടുത്താനുള്ള ഭീകരരുടെ ശ്രമങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

മരിച്ചവരിൽ രണ്ടുപേർ ഇന്ത്യക്കാരാണെന്ന വിവരം ലഭിച്ചതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും യു.എ.ഇ ഇന്ത്യൻ എംബസിയും അറിയിച്ചു. സംഭവത്തിൽ മരിച്ച മറ്റൊരാൾ പാകിസ്താൻ പൗരനാണ്​. സംഭവത്തിൽ പരിക്കുകളോടെ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്​.

അബൂദബി വിമാനത്താവളത്തിലെ നിർമാണത്തിലിരിക്കുന്ന ഭാഗത്താണ്​ മറ്റൊരു ആക്രമണമുണ്ടായത്​. ഇവിടെ ചെറിയ അഗ്​നിബാധ മാത്രമാണുണ്ടയതെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അബൂദബി പൊലീസ്​ വ്യക്​തമാക്കി. എന്നാൽ അൽപനേരം ചില വിമാന സർവിസുകളെ സംഭവം ബാധിച്ചതായി ഇത്തിഹാദ്​ എയർവേസ്​ പ്രസ്താവനയിൽ അറിയിച്ചു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയിൽ ആശങ്കയില്ലെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായാണ്​ സർവിസുകൾ അൽപനേരം നിർത്തിയതെന്നും അധികൃതർ വ്യക്​തമാക്കി. യു.എ.ഇക്ക്​ നേരെ നടന്ന ആക്രമണത്തെ യു.എസ്​, സൗദി അറേബ്യ, കുവൈത്ത്​, ഈജിപ്ത്​ അടക്കമുള്ള രാജ്യങ്ങൾ അപലപിച്ചു.

മുസഫ മുഹമ്മദ് ബിൻ സായിദ് സിറ്റിക്ക് സമീപം, ഐകാഡ്​-3 മേഖലയിലെ അബൂദബി പെട്രോളിയം കമ്പനിയായ അഡ്​നോകിന്‍റെ സ്​റ്റോറേജിന്​ സമീപമാണ്​ മൂന്ന് പെട്രോളിയം ടാങ്കറുകൾ പൊട്ടിത്തെറിച്ചത്​. സ്​ഫോടനത്തെ തുടർന്ന്​ തീയും പുകയും ഉയരുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. ഇരുസംഭവങ്ങളിലും പൊലീസ്​ അന്വേഷണം നടന്നുവരികയാണ്​. പ്രാഥമിക പരിശോധനയിൽ ഡ്രോണുകളുമായി ബന്ധപ്പെട്ട പറക്കുന്ന വസ്തു ഈ പ്രദേശങ്ങളിൽ വീണതാണ് തീപിടുത്തത്തിന്​ കാരണമായതെന്ന്​ കണ്ടെത്തിയിരുന്നു​. തുടർന്ന്​ രാത്രിയാണ്​ ആക്രമണത്തിന്​ പിന്നിൽ ഹൂതികളാണെന്ന്​ ഔദ്യോഗിക സ്ഥിരീകരണം വന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiGulf News
News Summary - Abu Dhabi blast kills three, including two Indians
Next Story