ഷാർജ അൽ ഹംരിയയിൽ തീപിടിത്തം
text_fieldsഷാർജ: എമിറേറ്റിലെ അൽ ഹംരിയ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ വെയർഹൗസ് കത്തിനശിച്ചു. രാത്രി 11.50ഓടെയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. രണ്ട് ഫയർ സ്റ്റേഷനുകളിൽ നിന്നായി എത്തിയ അഗ്നിശമന സേനാംഗങ്ങൾ അതിവേഗം സ്ഥലത്തെത്തി തീ പടരാതിരിക്കാൻ നടപടികൾ സ്വീകരിച്ചതായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ സാമി ഖാമിസ് അൽ നഖാബി പറഞ്ഞു. 20 മിനിറ്റിനകം തീയണച്ചെങ്കിലും ബാഗ് നിർമാണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സൂക്ഷിച്ച വെയർഹൗസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

