Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ ബ​ഹു​നി​ല...

ഷാ​ർ​ജ​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലെ തീ​പി​ടി​ത്തം: മ​രി​ച്ച​വ​രി​ൽ ര​ണ്ട്​ ഇ​ന്ത്യ​ക്കാ​ർ

text_fields
bookmark_border
fire
cancel

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ അ​ൽ ന​ഹ്​​ദ​യി​ൽ താ​മ​സ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പ്പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ര​ണ്ട്​ പേ​ർ ഇ​ന്ത്യ​ക്കാ​ർ. 38 നി​ല കെ​ട്ടി​ട​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ തീ​പ്പി​ടി​ത്ത​ത്തി​ൽ അ​ഞ്ചു പേ​രാ​ണ്​ ​മ​രി​ച്ച​ത്. ഇ​തി​ൽ ഇ​ന്ത്യ​ക്കാ​രാ​യ ഒ​രു സ്ത്രീ​യും പു​രു​ഷ​നും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ്​ ഷാ​ർ​ജ പൊ​ലീ​സി​നെ ഉ​ദ്ധ​രി​ച്ച്​ ഗ​ൾ​ഫ്​ ന്യൂ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ 17 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഫി​​ലി​പ്പീ​ൻ​സ്, കെ​നി​യ, ബം​ഗ്ലാ​ദേ​ശ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്​ മ​രി​ച്ച മ​റ്റു​ള്ള​വ​ർ. തീ​യി​ൽ നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​നു​ള്ള വ്യ​ഗ്ര​ത​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​തി​ൽ ഒ​രാ​ൾ മ​രി​ച്ച​ത്. ഷാ​ർ​ജ സി​വി​ൽ ഡി​ഫ​ൻ​സും പൊ​ലീ​സും ചേ​ർ​ന്ന്​ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ​യ​ണ​ച്ചാ​ണ്​ താ​മ​സ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 156 പേ​രെ താ​ൽ​ക്കാ​ലി​ക ഇ​ട​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്നു. ഇ​വ​രി​ൽ ചി​ല​ർ​ക്ക്​ തി​രി​കെ ഫ്ലാ​റ്റി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ഞാ​യ​റാ​ഴ്ച അ​നു​മ​തി ന​ൽ​കി​യ​താ​യി ഷാ​ർ​ജ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ സെ​യ്​​ഫ്​ സാ​രി അ​ൽ അ​ൽ ശം​സി​യാ​ണ്​ അ​റി​യി​ച്ച​ത്. ബാ​ക്കി​യു​ള്ള​വ​ർ ഹോ​ട്ട​ലു​ക​ളി​ൽ തു​ട​രു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​ർ​ക്കും തി​രി​കെ താ​മ​സ​സ്ഥ​​ല​ത്തേ​ക്ക്​ മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കും. വ്യാ​ഴാ​ഴ്ച രാ​ത്രി 10.50നാ​ണ്​ ഷാ​ർ​ജ പൊ​ലീ​സി​ന്‍റെ ഓ​പ​റേ​ഷ​ൻ​സ്​ റൂ​മി​ൽ അ​പ​ക​ട വി​വ​രം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. പൊ​ലീ​സ്​ സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​ക​യും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. ഫ്ലാ​റ്റി​ന്​ താ​ഴെ​യു​ള്ള മാ​ലി​ന്യ ശേ​ഖ​ര​ത്തി​ൽ​നി​ന്ന്​ തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ്​ പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ​അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire.Sharjah.
News Summary - Fire in multi-storey building in Sharjah: Two dead Indians
Next Story