Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീപിടിത്ത ഭീഷണി: 5612 ജീപ്പ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

text_fields
bookmark_border
തീപിടിത്ത ഭീഷണി: 5612 ജീപ്പ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു
cancel

അബൂദബി: സ്റ്റിയറിങ് സംവിധാനത്തിലെ സാങ്കേതിക തകരാറും തീപിടിത്ത സാധ്യതയും കണക്കിലെടുത്ത് യു.എ.ഇയില്‍ 5612 ജീപ്പ് വാഹനങ്ങള്‍ നിര്‍മാതാക്കള്‍ തിരിച്ചുവിളിക്കുന്നു. 2021 മുതല്‍ 2025 വരെയുള്ള മോഡല്‍ വര്‍ഷങ്ങളിലെ ജീപ്പ് റാങ്ക്ളര്‍, ജീപ്പ് ഗ്ലാഡിയേറ്റര്‍ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും ജീപ്പ് ഔദ്യോഗിക വിതക്കാരായ അല്‍ ഫുതൈം ഗ്രൂപ്പിലെ ട്രേഡിങ് എന്‍റര്‍പ്രൈസസാണ് യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രാലയത്തിന്‍റെ ഉപഭോക്തൃ സംരക്ഷണ വിഭാഗവുമായി സഹകരിച്ച് റീകോള്‍ നടപടികള്‍ ആരംഭിച്ചത്.

വാഹനങ്ങളിലെ ‘ഇലക്ട്രോ-ഹൈഡ്രോളിക് പവര്‍ സ്റ്റിയറിങ് പമ്പ്’ വയറിങ് കണക്ഷനിലെ സാങ്കേതിക തകരാറാണ് തിരിച്ചുവിളിക്കാന്‍ കാരണം. കണക്ഷനില്‍ അമിതമായ വൈദ്യുതി പ്രതിരോധം ഉണ്ടാകുന്നത് സ്റ്റിയറിങ്ങിന്‍റെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കാന്‍ കാരണമായേക്കാം. കൂടാതെ, ഇവിടങ്ങളില്‍ ഉണ്ടാകുന്ന അമിതമായ ചൂട് സമീപത്തുള്ള വസ്തുക്കളിലേക്ക് പടര്‍ന്ന് തീപിടിത്തത്തിനും അപകടങ്ങള്‍ക്കും ഇടയാക്കിയേക്കാം.

വാഹനം ഓടിക്കുമ്പോള്‍ ഡാഷ്ബോര്‍ഡില്‍ എന്ന മുന്നറിയിപ്പ് തെളിയുകയോ സ്റ്റിയറിങ് പ്രയാസമാകുകയോ ചെയ്‌തേക്കാം. ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ ട്രേഡിങ് എന്‍റര്‍പ്രൈസസ് നേരിട്ട് ബന്ധപ്പെടും. അംഗീകൃത സര്‍വീസ് സെന്ററുകളില്‍ വയറിങ്, ഇലക്ട്രോ-ഹൈഡ്രോളിക് പവര്‍ സ്റ്റിയറിങ് പമ്പ് എന്നിവ സൗജന്യമായി പരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങള്‍ പൂര്‍ണമായും സൗജന്യമായി ചെയ്തുനല്‍കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire hazard: 5612 Jeep vehicles recalled
Next Story