Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈയിൽ വൻ തീപിടിത്തം
text_fieldsbookmark_border
ദുബൈ: ഷാർജ അതിർത്തിയിലെ ഖിസൈസിൽ ടയർ ഗോഡൗണിൽ വൻ തീപിടിത്തം. ഉച്ചക്ക് രണ്ടരയോടെയാണ് തീ ഉയർന്നതെന്ന് ദുബൈ സി വിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. ഖിസൈസ്, ഹംറിയ, കറാമ സ്റ്റേഷനുകളിലെ സിവിൽ ഡിഫൻസ് സംഘം സംഭവ സ്ഥലത്ത് എത്തി. യു .എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ നാലര മണിക്കൂർ പരിശ്രമിച്ച് ഏഴു മണിയോടെ തീ അണച്ചു.
മുഹൈസിനയിൽ ഡ്യൂൺസ് ഹോസ്പിറ്റൽ-ഗഫൂർക്കാസ് തട്ടുകട എന്നിവ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് സംഭവം. മണിക്കൂറുകള്‍ നീണ്ടു നിന്ന തീപിടിത്തത്തില്‍ ഖിസൈസ് മേഖലയില്‍ കറുത്തപുക നിറഞ്ഞത് പലര്‍ക്കും ശാരീരിക അസ്വസ്ഥതക്ക് കാരണമായി. മലയാളികൾ ഉൾപ്പെടെ ഒട്ടനവധി പേർ താമസിക്കുന്ന ഫ്ലാറ്റുകളും ഉള്ള പ്രദേശമാണിത്.
തീയണക്കാനുള്ള ശ്രമത്തിനിടെ വീശിയടിച്ച കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. സമീപത്തെ വെയര്‍ഹൗസുകളിലേക്കും തീപടര്‍ന്നു. അടുത്തുള്ള സ്പെയര്‍പാര്‍ട്സ് ഉല്‍പന്നങ്ങളുടെ വെയര്‍ഹൗസും കത്തിനശിച്ചു. വെയര്‍ഹൗസില്‍ സൂക്ഷിച്ച ഉല്‍പന്നങ്ങള്‍ ഏതാണ്ട് പൂര്‍ണമായും ചാമ്പലായി. എന്നാല്‍, ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബൈ - ഷാർജ റൂട്ടിൽ ഗതാഗത കുരുക്ക് വർധിച്ചിരുന്നു.
മുഹൈസിനയിൽ ഡ്യൂൺസ് ഹോസ്പിറ്റൽ-ഗഫൂർക്കാസ് തട്ടുകട എന്നിവ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് സംഭവം. മണിക്കൂറുകള്‍ നീണ്ടു നിന്ന തീപിടിത്തത്തില്‍ ഖിസൈസ് മേഖലയില്‍ കറുത്തപുക നിറഞ്ഞത് പലര്‍ക്കും ശാരീരിക അസ്വസ്ഥതക്ക് കാരണമായി. മലയാളികൾ ഉൾപ്പെടെ ഒട്ടനവധി പേർ താമസിക്കുന്ന ഫ്ലാറ്റുകളും ഉള്ള പ്രദേശമാണിത്.
തീയണക്കാനുള്ള ശ്രമത്തിനിടെ വീശിയടിച്ച കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. സമീപത്തെ വെയര്‍ഹൗസുകളിലേക്കും തീപടര്‍ന്നു. അടുത്തുള്ള സ്പെയര്‍പാര്‍ട്സ് ഉല്‍പന്നങ്ങളുടെ വെയര്‍ഹൗസും കത്തിനശിച്ചു. വെയര്‍ഹൗസില്‍ സൂക്ഷിച്ച ഉല്‍പന്നങ്ങള്‍ ഏതാണ്ട് പൂര്‍ണമായും ചാമ്പലായി. എന്നാല്‍, ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
