അൽഖൂസിലെ കമ്യൂണിറ്റി മാർക്കറ്റിൽ തീപിടിത്തം
text_fieldsദുബൈ: അൽകൂസിലെ കമ്യൂണിറ്റി മാർക്കറ്റിൽ തീപിടിത്തം. അൽകെയിൽ മാളിന് പിൻവശത്ത് ലേബർ ക്യാമ്പിനോടുചേർന്ന് നിർമിച്ച കമ്യൂണിറ്റി മാർക്കറ്റിൽ ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. മൂന്ന് ഗ്യാസ് സിലിണ്ടറുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തൊഴിലാളികൾ ഏറെ താമസിക്കുന്ന ഇടമാണിത്.
ഉച്ച സമയമായതിനാൽ തൊഴിലാളികൾ ജോലിക്കായി പുറത്തുപോയതിനാൽ വൻ ദുരന്തം വഴിമാറുകയായിരുന്നു. ദുബൈ സിവിൽ ഡിഫൻസ് ഉടൻ സംഭവസ്ഥലത്തെത്തി തീയണച്ചെങ്കിലും കമ്യൂണിറ്റി മാർക്കറ്റിന്റെ ഭാഗം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

