ഷാർജ വ്യവസായ മേഖലയിൽ തീപിടിത്തം; അപകടം ഓട്ടോ സ്പെയർ പാർട്സ് വെയർഹൗസിൽ
text_fieldsഷാർജ: എമിറേറ്റിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് വ്യവസായ മേഖല 10ൽ പ്രവർത്തിക്കുന്ന ഓട്ടോ സ്പെയർ പാർട്സിന്റെ വെയർഹൗസിൽ തീപ്പിടിത്തമുണ്ടായതെന്ന് ഷാർജ പൊലീസ് എക്സിലൂടെ സ്ഥിരീകരിച്ചു.
വൈകിട്ട് നാലു മണിയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതെന്നാണ് സമീപവാസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. വെയർഹൗസിന് ചുറ്റം കറുത്തപുക ഉയർന്നത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
എന്നാൽ, സംഭവം റിപോർട്ട് ചെയ്ത ഉടനെ ഷാർജ ഡിഫൻസിന്‍റെയും മറ്റ് അതോറിറ്റികളുടെയും സഹകരണത്തിൽ ധ്രുതപ്രതികരണ സേന ഉടൻ സംഭവസ്ഥലത്ത് എത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ മറ്റിടങ്ങളിലേക്ക് തീ വ്യാപിക്കുന്നത് തടയാനായിട്ടുണ്ട്.
ഷാർജ സിവിൽ ഡിഫൻസിന്‍റെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. കറുത്ത പുക ഉയരുന്നതിന്‍റെ ഫോട്ടോകൾ പ്രദേശവാസികൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. തീ അണച്ച ശേഷമേ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

