ദുബൈ അൽ ബർഷയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം
text_fieldsഅൽ ബർഷയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം അണയ്ക്കുന്നു
ദുബൈ: നഗരത്തിലെ അൽ ബർഷ പ്രദേശത്ത് താമസ കെട്ടിടത്തിൽ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അഗ്നിബാധ ശ്രദ്ധയിൽപെട്ടത്. സംഭവം റിപ്പോർട്ട് ചെയ്ത് 6 മിനിറ്റിനകം സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് അതിവേഗത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയും തീയണക്കുകയും ചെയ്തതായി ദുബൈ മീഡിയ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് സ്ഥലത്തെ മുഴുവൻ താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തി കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ച ശേഷമാണ് തീയണക്കൽ പൂർത്തിയാക്കിയത്. കൂളിങ് ഓപറേഷൻ പൂർത്തിയാക്കിയ ശേഷം കെട്ടിടം ബന്ധപ്പെട്ട അധകൃതർക്ക് മേൽനടപടികൾക്കായി കൈമാറുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ തീപിടുത്തമുണ്ടായ കെട്ടിടത്തിന്‍റെ സമീപമാണ് ഇത്തവണ തീപിടിത്തമുണ്ടായിരിക്കുന്നത്. ഡ്രോൺ മാൾ ഓഫ് എമിറേറ്റ്സിന് സമീപത്തെ ബിവൺ മാളിന് സമീപത്താണ് അഗ്നിബാധയുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ചൂട് കാലത്ത് പല സ്ഥലങ്ങളിലും തീപിടുത്തം റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും അധികൃതർ അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തി അപകട സാഹചര്യം ഒഴിവാക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

